---
title: "ബസ് യാത്രികനില്‍ നിന്നും മയക്കുമരുന്നായ എംഡി എംഎ പിടികൂടി."
english_title: "MD MA seized drugs from the bus passenger."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97574/md-ma-seized-drugs-from-the-bus-passenger"
published_at: "2023-02-16T22:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ee673db53d6_mayakkumarunn.jpg"
keywords: []
---

# ബസ് യാത്രികനില്‍ നിന്നും മയക്കുമരുന്നായ എംഡി എംഎ പിടികൂടി.

> **Lead Summary:** **മുത്തങ്ങ: **മുത്തങ്ങ എക് സൈസ് ചെക്ക്‌പോസ്റ്റില്‍ വെച്ച് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.പി അനൂപും സംഘവും നടത്തിയ വാഹന പരിശോധനയില്‍ ബസ് യാത്രികനില്‍ നിന്നും മയക്കുമരുന്നായ എംഡി എംഎ പിടികൂടി. ബാംഗ്ലൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന കെഎസ്ആര്‍ടിസി സ്‌കാനിയ ബസ്സിലെ യാത്രക്കാരനായ മലപ്പുറം തിരൂരങ്ങാടി കൊടക്കല്ല് ഇര്‍ഷാദ് എന്നയാളാണ് 78 ഗ്രാം എംഡിഎംഎ യുമായി പിടിയിലായത്. ബാംഗ്ലൂരില്‍ നിന്നും വാങ്ങി മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ വില്‍പ്പനയ്ക്ക് കൊണ്ടുവരുകയായിരുന്ന മയക്കുമരുന്നിന് കേരളത്തില്‍ 5 ലക്ഷം രൂപ വിലയുണ്ട്. ബാംഗ്ലൂരില്‍ നിന്നും കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തു മാഫിയയുടെ മുഖ്യ കണ്ണിയാണ് ഇയാളെന്ന് എക്‌സൈസ് പറഞ്ഞു.

## Article Content

**മുത്തങ്ങ: **മുത്തങ്ങ എക് സൈസ് ചെക്ക്‌പോസ്റ്റില്‍ വെച്ച് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.പി അനൂപും സംഘവും നടത്തിയ വാഹന പരിശോധനയില്‍ ബസ് യാത്രികനില്‍ നിന്നും മയക്കുമരുന്നായ എംഡി എംഎ പിടികൂടി. ബാംഗ്ലൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന കെഎസ്ആര്‍ടിസി സ്‌കാനിയ ബസ്സിലെ യാത്രക്കാരനായ മലപ്പുറം തിരൂരങ്ങാടി കൊടക്കല്ല് ഇര്‍ഷാദ് എന്നയാളാണ് 78 ഗ്രാം എംഡിഎംഎ യുമായി പിടിയിലായത്. ബാംഗ്ലൂരില്‍ നിന്നും വാങ്ങി മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ വില്‍പ്പനയ്ക്ക് കൊണ്ടുവരുകയായിരുന്ന മയക്കുമരുന്നിന് കേരളത്തില്‍ 5 ലക്ഷം രൂപ വിലയുണ്ട്. ബാംഗ്ലൂരില്‍ നിന്നും കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തു മാഫിയയുടെ മുഖ്യ കണ്ണിയാണ് ഇയാളെന്ന് എക്‌സൈസ് പറഞ്ഞു.

വാഹന പരിശോധനയില്‍ പ്രിവന്റീവ്  ഓഫീസര്‍മാരായ പി.കെ പ്രഭാകരന്‍, അജിഷ് ടി.ബി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.കെ ബാലകൃഷ്ണന്‍, കെ.കെ സുധീഷ് എന്നിവര്‍ പങ്കെടുത്തു. പ്രതിയെയും തൊണ്ടിമുതലുകളും മേല്‍ നടപടികള്‍ക്കായി സുല്‍ത്താന്‍ബത്തേരി എക്‌സൈസ് റേഞ്ച് ഓഫീസില്‍ ഹാജരാക്കി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97574/md-ma-seized-drugs-from-the-bus-passenger)