---
title: "വി​ദ്യാ​ർ​ഥി​നി റി​യ പ്ര​വീ​ണി​ന്റെ മ​ര​ണ​ത്തി​ൽ ര​ണ്ട് അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു."
english_title: "Riyapraveen"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97590/riyapraveen"
published_at: "2023-02-17T06:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eecccb1a802_IMG-20230217-WA0006.jpg"
keywords: []
---

# വി​ദ്യാ​ർ​ഥി​നി റി​യ പ്ര​വീ​ണി​ന്റെ മ​ര​ണ​ത്തി​ൽ ര​ണ്ട് അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു.

> **Lead Summary:** **​കണ്ണൂ​ർ**: പെ​ര​ള​ശ്ശേ​രി എ.​കെ.​ജി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി റി​യ പ്ര​വീ​ണി​ന്റെ മ​ര​ണ​ത്തി​ൽ ര​ണ്ട് അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. റി​യ​യു​ടെ ക്ലാ​സ് അ​ധ്യാ​പി​ക ഷോ​ജ, കാ​യി​കാ​ധ്യാ​പ​ക​ൻ രാ​ഗേ​ഷ് എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ച​ക്ക​ര​ക്ക​ല്ല് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​താ​യി ച​ക്ക​ര​ക്ക​ല്ല് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​ജി​ത്ത് കോ​ടേ​രി പ​റ​ഞ്ഞു. കു​ട്ടി മ​രി​ച്ച​ശേ​ഷം ക​ണ്ടെ​ടു​ത്ത ആ​ത്മ​ഹ​ത്യാ കു​റി​പ്പി​ൽ അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ പ​രാ​മ​ർ​ശ​മു​ണ്ടാ​യി​രു​ന്നു.

## Article Content

**​കണ്ണൂ​ർ**: പെ​ര​ള​ശ്ശേ​രി എ.​കെ.​ജി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി റി​യ പ്ര​വീ​ണി​ന്റെ മ​ര​ണ​ത്തി​ൽ ര​ണ്ട് അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. റി​യ​യു​ടെ ക്ലാ​സ് അ​ധ്യാ​പി​ക ഷോ​ജ, കാ​യി​കാ​ധ്യാ​പ​ക​ൻ രാ​ഗേ​ഷ് എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ച​ക്ക​ര​ക്ക​ല്ല് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​താ​യി ച​ക്ക​ര​ക്ക​ല്ല് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​ജി​ത്ത് കോ​ടേ​രി പ​റ​ഞ്ഞു. കു​ട്ടി മ​രി​ച്ച​ശേ​ഷം ക​ണ്ടെ​ടു​ത്ത ആ​ത്മ​ഹ​ത്യാ കു​റി​പ്പി​ൽ അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ പ​രാ​മ​ർ​ശ​മു​ണ്ടാ​യി​രു​ന്നു.

ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സെ​ടു​ത്ത പൊ​ലീ​സ് മ​ര​ണ​ത്തി​ൽ അ​ധ്യാ​പ​ക​ർ​ക്ക് പ​ങ്കു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ക്കു​ക​യാ​യി​രു​ന്നു. സ്കൂ​ളി​ലെ ഡെ​സ്കി​ലും ചു​വ​രി​ലും മ​ഷി പു​ര​ട്ടി​യ സം​ഭ​വ​ത്തെ തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​നി​യെ സ്റ്റാ​ഫ് റൂ​മി​ൽ വി​ളി​പ്പി​ച്ച് ശ​കാ​രി​ക്കു​ക​യും ര​ക്ഷി​താ​ക്ക​ളെ വി​ളി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​ധ്യാ​പ​ക​ർ ശ​കാ​രി​ച്ച​തി​ന്റെ മാ​ന​സി​ക പ്ര​യാ​സ​മാ​ണ് മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്. കാ​ൽ​ല​ക്ഷം രൂ​പ പി​ഴ​യീ​ടാ​ക്കു​മെ​ന്നും സ്റ്റു​ഡ​ന്റ് പൊ​ലീ​സ് കാ​ഡ​റ്റ് അം​ഗ​ത്വം റ​ദ്ദാ​ക്കു​മെ​ന്നും അ​ധ്യാ​പ​ക​ർ പ​റ​ഞ്ഞ​താ​യി സ​ഹ​പാ​ഠി ​വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഐ​വ​ർ​കു​ളം സ്വ​പ്ന​ക്കൂ​ടി​ൽ വി.​എം. പ്ര​വീ​ണി​ന്റെ​യും റീ​ന​യു​ടെ​യും മ​ക​ളാ​ണ് മ​രി​ച്ച റി​യ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97590/riyapraveen)