---
title: "മുഴപ്പിലങ്ങാട്  നാഷണൽ ഹൈവേ റോഡ് വികസനവുമായി ബന്ധപ്പെട്ട് ഈ പ്രദേശത്തെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിച്ച് അടിപ്പാത നിർമ്മിക്കണം:  അഡ്വ. അബ്ദുൽകരീം ചേലേരി "
english_title: "Muzhappilangad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97593/muzhappilangad"
published_at: "2023-02-17T06:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eecf6354eff_IMG-20230217-WA0003.jpg"
keywords: []
---

# മുഴപ്പിലങ്ങാട്  നാഷണൽ ഹൈവേ റോഡ് വികസനവുമായി ബന്ധപ്പെട്ട് ഈ പ്രദേശത്തെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിച്ച് അടിപ്പാത നിർമ്മിക്കണം:  അഡ്വ. അബ്ദുൽകരീം ചേലേരി 

> **Lead Summary:** **മുഴപ്പിലങ്ങാട്:**നാഷണൽ ഹൈവേ റോഡ് വികസനവുമായി ബന്ധപ്പെട്ട് മുഴപ്പിലങ്ങാട് കുള० ബസാർ പ്രദേശത്തെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിച്ച് അടിപ്പാത നിർമ്മിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽകരീം ചേലേരി ആവശ്യപ്പെട്ടു. മുഴപ്പിലങ്ങാട് കുള० ബസാർ ടൌണുമായി ബന്ധപ്പെട്ടു കിടക്കുന്ന നൂറു കണക്കിന് കുടു०ബങ്ങൾ റോഡിന്റെ പണി പൂർത്തിയായാൽ റോഡിന്റെ ഇരുവശ० കടക്കാൻ കിലോമീറ്ററുകളോള० ചുറ്റി ക്കറങ്ങേണ്ടി വരു०. കുള० ബസാർ പ്രദേശത്തെ രണ്ടായി മുറിച്ച് മുറിച്ച് കടന്ന് പോകുന്ന റോഡ് ഇപ്പോഴുള്ള പ്ലാനിൽ പൂർത്തീകരിച്ചാൽ പ്രദേശ വാസികൾ വൻ ദുരിതത്തിലാവു०… ആയതിനാൽ പ്രദേശവാസികളുടെ അടിപ്പാത എന്ന ന്യായമായ ആവശ്യ० നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥർ മുഖവിലക്കെടുത്ത് ചെറു വാഹനങ്ങൾക്ക് കടന്നുപോകാനു० പ്രദേശ വാസികൾക്ക് നടന്ന് പോകാനു० ആവശ്യമായ അണ്ടർ പാസ് നിർമ്മിച്ച് പ്രശ്ന० പരിഹരിക്കണമെന്ന് അബ്ദുൽ കരീ० ചേലേരി ആവശ്യപ്പെട്ടു.. മുഴപ്പിലങ്ങാട് കുള० ബസാർ പ്രദേശ० സന്ദർശിച്ച് സ०സാരിക്കുകയായിരുന്നു അദ്ധേഹ०.

## Article Content

**മുഴപ്പിലങ്ങാട്:**നാഷണൽ ഹൈവേ റോഡ് വികസനവുമായി ബന്ധപ്പെട്ട് മുഴപ്പിലങ്ങാട് കുള० ബസാർ പ്രദേശത്തെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിച്ച് അടിപ്പാത നിർമ്മിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽകരീം ചേലേരി ആവശ്യപ്പെട്ടു. മുഴപ്പിലങ്ങാട് കുള० ബസാർ ടൌണുമായി ബന്ധപ്പെട്ടു കിടക്കുന്ന നൂറു കണക്കിന് കുടു०ബങ്ങൾ റോഡിന്റെ പണി പൂർത്തിയായാൽ റോഡിന്റെ ഇരുവശ० കടക്കാൻ കിലോമീറ്ററുകളോള० ചുറ്റി ക്കറങ്ങേണ്ടി വരു०. കുള० ബസാർ പ്രദേശത്തെ രണ്ടായി മുറിച്ച് മുറിച്ച് കടന്ന് പോകുന്ന റോഡ് ഇപ്പോഴുള്ള പ്ലാനിൽ പൂർത്തീകരിച്ചാൽ പ്രദേശ വാസികൾ വൻ ദുരിതത്തിലാവു०… ആയതിനാൽ പ്രദേശവാസികളുടെ അടിപ്പാത എന്ന ന്യായമായ ആവശ്യ० നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥർ മുഖവിലക്കെടുത്ത് ചെറു വാഹനങ്ങൾക്ക് കടന്നുപോകാനു० പ്രദേശ വാസികൾക്ക് നടന്ന് പോകാനു० ആവശ്യമായ അണ്ടർ പാസ് നിർമ്മിച്ച് പ്രശ്ന० പരിഹരിക്കണമെന്ന് അബ്ദുൽ കരീ० ചേലേരി ആവശ്യപ്പെട്ടു.. മുഴപ്പിലങ്ങാട് കുള० ബസാർ പ്രദേശ० സന്ദർശിച്ച് സ०സാരിക്കുകയായിരുന്നു അദ്ധേഹ०.

മുസ്ലി० ലീഗ് ധർമ്മട० നിയോജക മണ്ഡല० ജനറൽ സെക്രട്ടറി ഷക്കീർ മൌവ്വഞ്ചേരി,,മണ്ഡല० സെക്രട്ടറി മുസ്തഫ പറമ്പായി,,മുഴപ്പിലങ്ങാട് പഞ്ചായത്ത് മുസ്ലി० ലീഗ് പ്രസിഡണ്ട് സി എ० നജീബ്,,ജനറൽ സെക്രട്ടറി എ കെ ഇബ്രാഹി०, ഹൈവേ അടിപ്പാത ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ കെ വി വിശ്വൻ,ശിവദാസൻ, കോൺഗ്രസ് നേതാവ് സി. ദാസൻ,മഹാദേവൻ,, മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഹമീദ് തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97593/muzhappilangad)