---
title: "കാര്‍ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു"
english_title: "accidentdeath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97611/accidentdeath"
published_at: "2023-02-17T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eefd7f10d85_Picsart_23-02-17_09-36-51-091.jpg"
keywords: []
---

# കാര്‍ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

> **Lead Summary:** **സുല്‍ത്താന്‍ബത്തേരി: ** കൊളഗപ്പാറയ്ക്കു സമീപം കാര്‍ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. മുണ്ടക്കുറ്റി താളിപ്പാറ കൊട്ടാരംകുന്ന് ജിജോയാണ് മരിച്ചത്. ബത്തേരിയില്‍ നടത്തുന്ന തട്ടുകടയിലേക്ക് പോകുകയായിരുന്ന ജിജോയുടെ ബൈക്കില്‍ എതിരേവന്ന കാര്‍ ഇടിക്കുകയായിരുന്നു. ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ജിജോ സംഭവസ്ഥലത്ത് മരിച്ചു. ഭാസി-സുശീല ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഷിജോ, ഷില്ലി.

## Article Content

**സുല്‍ത്താന്‍ബത്തേരി: ** കൊളഗപ്പാറയ്ക്കു സമീപം കാര്‍ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. മുണ്ടക്കുറ്റി താളിപ്പാറ കൊട്ടാരംകുന്ന് ജിജോയാണ് മരിച്ചത്. ബത്തേരിയില്‍ നടത്തുന്ന തട്ടുകടയിലേക്ക് പോകുകയായിരുന്ന ജിജോയുടെ ബൈക്കില്‍ എതിരേവന്ന കാര്‍ ഇടിക്കുകയായിരുന്നു. ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ജിജോ സംഭവസ്ഥലത്ത് മരിച്ചു. ഭാസി-സുശീല ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഷിജോ, ഷില്ലി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97611/accidentdeath)