---
title: "വാഹനയാർഡിലുണ്ടായ തീപ്പിടിത്തം: സുരക്ഷാസംവിധാനം കാര്യക്ഷമമാക്കണമെന്ന ആവശ്യം "
english_title: "Fire at vehicle yard"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97617/fire-at-vehicle-yard"
published_at: "2023-02-17T10:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ef047baafdc_IMG-20230217-WA0015.jpg"
keywords: []
---

# വാഹനയാർഡിലുണ്ടായ തീപ്പിടിത്തം: സുരക്ഷാസംവിധാനം കാര്യക്ഷമമാക്കണമെന്ന ആവശ്യം 

> **Lead Summary:** **തളിപ്പറമ്പ്** : സുരക്ഷാസംവിധാനം കാര്യക്ഷമമാക്കണമെന്ന ആവശ്യമാണ് കുറുമാത്തൂർ വെള്ളാരംപാറയിലെ പോലീസ് വാഹനയാർഡിലുണ്ടായ തീപ്പിടിത്തം വിരൽചൂണ്ടുന്നത്. പതിവായി വേനൽക്കാലത്ത് തീപ്പിടിത്തമുണ്ടാകുന്ന സ്ഥലമായിട്ടും വേണ്ടത്ര സുരക്ഷ ഇവിടെ ഒരുക്കുന്നില്ലെന്നാണ് ജനങ്ങളുടെ ആക്ഷേപം. തളിപ്പറമ്പ്-ശ്രീകണ്ഠപുരം സംസ്ഥാന പാതയോരത്ത് സ്ഥിതിചെയ്യുന്ന യാർഡിൽ വേനൽക്കാലത്ത് തീപ്പിടിത്തത്തിനുള്ള സാധ്യത ഏറെയാണ്. റോഡരികിലുള്ള ഉണങ്ങിയ പുല്ലുകൾ തീപ്പിടിത്തത്തിലേക്ക് നയിക്കാനുള്ള പ്രധാന കാരണമാണ്. ഇവ കൃത്യമായ ഇടവേളകളിൽ നീക്കംചെയ്യുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ അധികൃതർ ശ്രദ്ധചെലുത്തണമെന്ന് നാട്ടുകാർ പറയുന്നു. തീ ആളിപ്പടരുന്നതിന് മുൻപ് നിയന്ത്രണവിധേയമാക്കാനുള്ള സംവിധാനങ്ങൾ യാർഡിൽ ഒരുക്കണമെന്നാണ് മറ്റൊരാവശ്യം. ഇതിനായി പ്രാഥമിക അഗ്നിശമനികൾ ഒരുക്കേണ്ടതുണ്ട്.

## Article Content

**തളിപ്പറമ്പ്** : സുരക്ഷാസംവിധാനം കാര്യക്ഷമമാക്കണമെന്ന ആവശ്യമാണ് കുറുമാത്തൂർ വെള്ളാരംപാറയിലെ പോലീസ് വാഹനയാർഡിലുണ്ടായ തീപ്പിടിത്തം വിരൽചൂണ്ടുന്നത്. പതിവായി വേനൽക്കാലത്ത് തീപ്പിടിത്തമുണ്ടാകുന്ന സ്ഥലമായിട്ടും വേണ്ടത്ര സുരക്ഷ ഇവിടെ ഒരുക്കുന്നില്ലെന്നാണ് ജനങ്ങളുടെ ആക്ഷേപം. തളിപ്പറമ്പ്-ശ്രീകണ്ഠപുരം സംസ്ഥാന പാതയോരത്ത് സ്ഥിതിചെയ്യുന്ന യാർഡിൽ വേനൽക്കാലത്ത് തീപ്പിടിത്തത്തിനുള്ള സാധ്യത ഏറെയാണ്. റോഡരികിലുള്ള ഉണങ്ങിയ പുല്ലുകൾ തീപ്പിടിത്തത്തിലേക്ക് നയിക്കാനുള്ള പ്രധാന കാരണമാണ്. ഇവ കൃത്യമായ ഇടവേളകളിൽ നീക്കംചെയ്യുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ അധികൃതർ ശ്രദ്ധചെലുത്തണമെന്ന് നാട്ടുകാർ പറയുന്നു. തീ ആളിപ്പടരുന്നതിന് മുൻപ് നിയന്ത്രണവിധേയമാക്കാനുള്ള സംവിധാനങ്ങൾ യാർഡിൽ ഒരുക്കണമെന്നാണ് മറ്റൊരാവശ്യം. ഇതിനായി പ്രാഥമിക അഗ്നിശമനികൾ ഒരുക്കേണ്ടതുണ്ട്.

ഹോംഗാർഡിന്റെ നിരീക്ഷണമാണ് വെള്ളാരംപാറയിൽ പോലീസ് ഒരുക്കിയത്. പ്രാഥമിക അഗ്നിശമനികൾ ഉപയോഗിക്കാൻ പരിശീലനം ലഭിച്ച ഹോംഗാർഡുമാരെയോ പോലീസുകാരെയോ മുഴുവൻ സമയം ഇവിടെ ജോലിക്ക് നിയോഗിക്കണമെന്ന ആവശ്യവും ശക്തമാണ്. വെള്ളത്തിന്റെ ലഭ്യത ഉറപ്പുവരുത്തേണ്ടതും അത്യാവശ്യമാണ്. പിടിച്ചിടുന്ന വാഹനങ്ങളിൽ ഇന്ധനമുണ്ടെങ്കിൽ അവ പൂർണമായും നീക്കണമെന്നും ആവശ്യമുയരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97617/fire-at-vehicle-yard)