---
title: "പേരാവൂർ ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഇടുമ്പ പുഴക്ക് ചെമ്മരം - അറയങ്ങാട് ഭാഗത്ത് ചെക്ക്ഡാം നിർമ്മാണം പുരോഗമിക്കുന്നു"
english_title: "Maloor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97619/maloor"
published_at: "2023-02-17T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ef05df41e77_Picsart_23-02-17_10-12-56-167.jpg"
keywords: []
---

# പേരാവൂർ ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഇടുമ്പ പുഴക്ക് ചെമ്മരം - അറയങ്ങാട് ഭാഗത്ത് ചെക്ക്ഡാം നിർമ്മാണം പുരോഗമിക്കുന്നു

> **Lead Summary:** **മാലൂർ** : പേരാവൂർ ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഇടുമ്പ പുഴക്ക് ചെമ്മരം - അറയങ്ങാട് ഭാഗത്ത് ചെക്ക്ഡാം നിർമ്മാണം പുരോഗമിക്കുന്നു. 2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു വർഷക്കാലാവധിയിൽ പണി പൂർത്തിയാക്കുന്നതാണ് പദ്ധതി. പണി പൂർത്തിയായുന്നതോടു കൂടി സമീപത്തെ 85 ഹെക്ടറോളം ഭാഗത്ത് ജല സ്രോതസ്സ് വർദ്ധിക്കുന്നതാണ്. കൂടാതെ സമീപ വീടുകളിലെ കിണറുകളിലും കുളങ്ങളിലും വേനൽക്കാല വരൾച്ച ഒഴിഞ്ഞ് കിട്ടും. കുട്ടികൾക്കും മറ്റും നീന്തൽ പഠിക്കാനും ഈ പദ്ധതി കൊണ്ട് പ്രയോജനപ്പെടും. തോലമ്പ്ര പൂവ്വത്താറിലെ ശുദ്ധജലം ഒഴുകിയെത്തുന്നതും ഇതിന് സമീപത്താണ്.

## Article Content

**മാലൂർ** : പേരാവൂർ ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഇടുമ്പ പുഴക്ക് ചെമ്മരം - അറയങ്ങാട് ഭാഗത്ത് ചെക്ക്ഡാം നിർമ്മാണം പുരോഗമിക്കുന്നു. 2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു വർഷക്കാലാവധിയിൽ പണി പൂർത്തിയാക്കുന്നതാണ് പദ്ധതി. പണി പൂർത്തിയായുന്നതോടു കൂടി സമീപത്തെ 85 ഹെക്ടറോളം ഭാഗത്ത് ജല സ്രോതസ്സ് വർദ്ധിക്കുന്നതാണ്. കൂടാതെ സമീപ വീടുകളിലെ കിണറുകളിലും കുളങ്ങളിലും വേനൽക്കാല വരൾച്ച ഒഴിഞ്ഞ് കിട്ടും. കുട്ടികൾക്കും മറ്റും നീന്തൽ പഠിക്കാനും ഈ പദ്ധതി കൊണ്ട് പ്രയോജനപ്പെടും. തോലമ്പ്ര പൂവ്വത്താറിലെ ശുദ്ധജലം ഒഴുകിയെത്തുന്നതും ഇതിന് സമീപത്താണ്.

ജലസേചന വകുപ്പിന്റെ കീഴിൽ ഒരു കോടി രൂപ ചിലവിൽ ഹരിത കേരളം മൈനർ ഇറിഗേഷൻ ക്ലാസ് വൺ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. 16 മീറ്റർ വീതിയിൽ 2.30 മീറ്റർ ഉയരത്തിൽ ഫൈബർ ഷട്ടറോഡു കൂടിയാണ് പണി പൂർത്തിയാകുക. കേളകം ചുങ്കക്കുന്നിലെ പോൾ കണ്ണന്താനമാണ് കരാറുകാരൻ. അസി. എഞ്ചിനീയർ വിനോദ് കുമാർ എ.വി.യുടെ സാന്നിദ്ധ്യത്തിലാണ് പ്രവർത്തി നടക്കുന്നത്. വാർഡ് മെമ്പർ എം. സഹദേവനടക്കം മാലൂർ ഗ്രാമ പഞ്ചായത്തും മേൽനോട്ടം നടത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97619/maloor)