---
title: "പുരളിമലയിൽ ഹരിശ്ചന്ദ്ര കോട്ട ദേവസ്ഥാനത്ത് ശിവരാത്രി ദിനത്തിൽ ശക്തി പഞ്ചാക്ഷരി യജ്ഞ് പരിക്രമണം നടത്തുന്നു"
english_title: "Puralimala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97676/puralimala"
published_at: "2023-02-17T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ef2f0c68d22_Picsart_23-02-17_12-59-11-947.jpg"
keywords: []
---

# പുരളിമലയിൽ ഹരിശ്ചന്ദ്ര കോട്ട ദേവസ്ഥാനത്ത് ശിവരാത്രി ദിനത്തിൽ ശക്തി പഞ്ചാക്ഷരി യജ്ഞ് പരിക്രമണം നടത്തുന്നു

> **Lead Summary:** **പേരാവൂർ**: ചരിത്രമുറങ്ങുന്ന പുരളിമലയിൽ ജീർണാവസ്ഥയിലുള്ള ഹരിശ്ചന്ദ്ര കോട്ട ദേവസ്ഥാനം പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായി ശിവരാത്രി ദിനത്തിൽ ശക്തി പഞ്ചാക്ഷരി യജ്ഞ് പരിക്രമണം നടത്തുന്നു. രാവിലെ ഏഴിന് വിശിഷ്ടാതിഥികൾക്ക് സ്വീകരണം നൽകും.

## Article Content

**പേരാവൂർ**: ചരിത്രമുറങ്ങുന്ന പുരളിമലയിൽ ജീർണാവസ്ഥയിലുള്ള ഹരിശ്ചന്ദ്ര കോട്ട ദേവസ്ഥാനം പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായി ശിവരാത്രി ദിനത്തിൽ ശക്തി പഞ്ചാക്ഷരി യജ്ഞ് പരിക്രമണം നടത്തുന്നു. രാവിലെ ഏഴിന് വിശിഷ്ടാതിഥികൾക്ക് സ്വീകരണം നൽകും.

തുടർന്ന് തെരു ഗണപതി ക്ഷേത്രത്തിൽ നിന്നാരംഭിക്കുന്ന പഞ്ചാക്ഷരി നാമജപ വൈരീഘാതക ഹരിശ്ചന്ദ്ര കോട്ട ദേവസ്ഥാനത്ത് പ്രവേശിക്കും. ഘോഷയാത്ര ക്ഷേത്രത്തെ വലം വെച്ച് ശിവലിംഗ അഭിഷേക ശേഷം നടക്കുന്ന ആധ്യാത്മിക സദസിൽ സ്വാമി അമൃതകൃപാനന്ദപുരി, വത്സൻ തില്ലങ്കേരി, ഹരികൃഷ്ണൻ നമ്പൂതിരി, രാജേഷ് തന്ത്രി എന്നിവർ സംസാരിക്കും.

ദേവസ്ഥാനത്തെ പുനരുദ്ധാരണ പ്രവർത്തികളുടെ ആലോചനാ യോഗവും ചേരും. പത്രസമ്മേളനത്തിൽ ആഘോഷക്കമ്മിറ്റി ഭാരവാഹികളായ ദേവദാസൻ തോട്ടത്തിൽ, പ്രകാശൻ ധനശ്രീ, അഖിൽ കരുൺ, സി.സതീഷ് നമ്പൂതിരി എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97676/puralimala)