---
title: "രക്തസാക്ഷി ദിനം ആചരിച്ചു"
english_title: "Martyrs Day was observed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97680/martyrs-day-was-observed"
published_at: "2023-02-17T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ef326a660a3_IMG-20230217-WA0084.jpg"
keywords: []
---

# രക്തസാക്ഷി ദിനം ആചരിച്ചു

> **Lead Summary:** **കണ്ണൂർ** : ധീര രക്തസാക്ഷികളായ കൃപേഷ് ശരത് ലാൽ അനുസ്മരണത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ഡിസിസി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു.യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി അനുസ്മരണ പ്രഭാഷണം നടത്തി.

## Article Content

**കണ്ണൂർ** : ധീര രക്തസാക്ഷികളായ കൃപേഷ് ശരത് ലാൽ അനുസ്മരണത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ഡിസിസി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു.യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി അനുസ്മരണ പ്രഭാഷണം നടത്തി.

ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സുദീപ് ജെയിംസ് അധ്യക്ഷനായിരുന്നു.നേതാക്കളായ ജോഷി കണ്ടത്തിൽ, മനോജ് കുവേരി ,സി വി സന്തോഷ്,കല്ലിക്കോടൻ രാഗേഷ് , റോബർട്ട് വെള്ളാമ്പള്ളി, വി രാഹുൽ, സി വി സുമിത്ത്, ഷാജു കണ്ടമ്പേത്ത്, എം കെ വരുൺ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97680/martyrs-day-was-observed)