---
title: "പുലിയെ പിടികൂടണം എന്നാവശ്യപ്പെട്ട് കർഷക കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റി വനമന്ത്രിക്ക് നിവേദനം നൽകി"
english_title: "Kelakam Mandal Committee"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97694/kelakam-mandal-committee"
published_at: "2023-02-17T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ef4188773ea_Screenshot_2023-02-17-14-18-56-66_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# പുലിയെ പിടികൂടണം എന്നാവശ്യപ്പെട്ട് കർഷക കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റി വനമന്ത്രിക്ക് നിവേദനം നൽകി

> **Lead Summary:** **കേളകം**: കേളകം, കൊട്ടിയൂർ മേഖലകളിലായി കഴിഞ്ഞ ഒരു മാസത്തോളമായി ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന പുലികളെ പിടികൂടണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കർഷക കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ജോയി വേളു പുഴയുടെ നേതൃത്വത്തിൽ വനമന്ത്രിക്ക് നിവേദനം നൽകി.

## Article Content

**കേളകം**: കേളകം, കൊട്ടിയൂർ മേഖലകളിലായി കഴിഞ്ഞ ഒരു മാസത്തോളമായി ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന പുലികളെ പിടികൂടണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കർഷക കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ജോയി വേളു പുഴയുടെ നേതൃത്വത്തിൽ വനമന്ത്രിക്ക് നിവേദനം നൽകി.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബൈജു വർഗീസിനോടൊപ്പം ആണ് നിവേദനം നൽകിയത്.മന്ത്രി ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും വിഷയത്തിൽ നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നൽകിയതായും ജോയി വേളൂപുഴ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97694/kelakam-mandal-committee)