---
title: "കൂത്തുപറമ്പ് പാറാൽ മാണിക്കോത്ത് ഗുരു ഭഗവതി ദേവസ്ഥാനത്ത് മോഷണം."
english_title: "Koothuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97696/koothuparamba"
published_at: "2023-02-17T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ef45acce6e1_IMG-20230217-WA0136.jpg"
keywords: []
---

# കൂത്തുപറമ്പ് പാറാൽ മാണിക്കോത്ത് ഗുരു ഭഗവതി ദേവസ്ഥാനത്ത് മോഷണം.

> **Lead Summary:** **കൂത്തുപറമ്പ്**: പാറാൽ മാണിക്കോത്ത് ഗുരു ഭഗവതി ദേവസ്ഥാനത്ത് മോഷണം. ഭണ്ഡാരത്തിലുണ്ടായിരുന്ന10,000 ത്തോളം രൂപയും, ഭക്തർ നേർച്ചയായി സമർപ്പിച്ച മൂന്ന് സ്വർണ്ണ താലിലോക്കറ്റുകളും മോഷണം പോയി. ക്ഷേത്ര സ്ഥാനികൻ രാവിലെ വിളക്ക് വച്ച് നാണയം ഭണ്ഡാരത്തിൽ ഇടുമ്പോൾ ശബ്ദം കേട്ടതോടെയാണ് നോട്ടുകൾ നഷ്ടമായി എന്ന് മനസ്സിലാക്കിയത്.

## Article Content

**കൂത്തുപറമ്പ്**: പാറാൽ മാണിക്കോത്ത് ഗുരു ഭഗവതി ദേവസ്ഥാനത്ത് മോഷണം. ഭണ്ഡാരത്തിലുണ്ടായിരുന്ന10,000 ത്തോളം രൂപയും, ഭക്തർ നേർച്ചയായി സമർപ്പിച്ച മൂന്ന് സ്വർണ്ണ താലിലോക്കറ്റുകളും മോഷണം പോയി. ക്ഷേത്ര സ്ഥാനികൻ രാവിലെ വിളക്ക് വച്ച് നാണയം ഭണ്ഡാരത്തിൽ ഇടുമ്പോൾ ശബ്ദം കേട്ടതോടെയാണ് നോട്ടുകൾ നഷ്ടമായി എന്ന് മനസ്സിലാക്കിയത്.

കഴിഞ്ഞ ദിവസങ്ങളിൽ വരെ ഭണ്ടാരം നിറയെ ഭക്തർ കാണിക്കയായി ഇട്ട പണം ഉണ്ടായിരുന്നു. ഭണ്ടാരത്തിന്റെ ലോക്ക് തുറക്കാതെ പുറക്ഭാഗത്ത് കുത്തി തുറന്ന ശേഷം അടച്ചു വയ്ക്കുകയായിരുന്നു. ക്ഷേത്രഭാരവാഹികൾ കൂത്തുപറമ്പ് പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാക്കളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിച്ചു വരികയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97696/koothuparamba)