---
title: "സ്കൂൾ ഉച്ച ഭക്ഷണ പദ്ധതി സോഷ്യൽ ഓഡിറ്റിംഗും പബ്ലിക് ഹിയറിംഗും നടത്തി"
english_title: "School Lunch Scheme"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97700/school-lunch-scheme"
published_at: "2023-02-17T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ef46f27d822_IMG-20230217-WA0138.jpg"
keywords: []
---

# സ്കൂൾ ഉച്ച ഭക്ഷണ പദ്ധതി സോഷ്യൽ ഓഡിറ്റിംഗും പബ്ലിക് ഹിയറിംഗും നടത്തി

> **Lead Summary:** കേന്ദ്ര ഗവൺമെന്റ് നിർദേശിച്ച പ്രകാരം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള സ്കൂൾ ഉച്ചഭക്ഷണ പദ്ധതി സോഷ്യൽ ഓഡിറ്റ് നടപടികൾ കിലയുടെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ നടന്നുവരികയാണ്. കണ്ണൂർ ജില്ലയിൽ ഇരിക്കൂർ ഉപജില്ലയിലെ ക്ലസ്റ്റർ ഒന്നിൽപ്പെട്ട 5 സ്കൂളുകളുടെ സോഷ്യൽ ഓഡിറ്റിംഗ് പൂർത്തീകരിച്ച് പബ്ലിക് ഹിയറിംഗ് നടത്തി.

## Article Content

കേന്ദ്ര ഗവൺമെന്റ് നിർദേശിച്ച പ്രകാരം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള സ്കൂൾ ഉച്ചഭക്ഷണ പദ്ധതി സോഷ്യൽ ഓഡിറ്റ് നടപടികൾ കിലയുടെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ നടന്നുവരികയാണ്. കണ്ണൂർ ജില്ലയിൽ ഇരിക്കൂർ ഉപജില്ലയിലെ ക്ലസ്റ്റർ ഒന്നിൽപ്പെട്ട 5 സ്കൂളുകളുടെ സോഷ്യൽ ഓഡിറ്റിംഗ് പൂർത്തീകരിച്ച് പബ്ലിക് ഹിയറിംഗ് നടത്തി.

പഴയങ്ങാടി ബി ആർ സി ഹാളിൽ നടന്ന പബ്ലിക് ഹിയറിംഗ് ശ്രീകണ്ഠാപുരം നഗരസഭ ചെയർപേഴ്സൺ ഡോ. കെ വി ഫിലോമിനയുടെ അധ്യക്ഷതയിൽ ചേർന്ന മീറ്റിംഗ് ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റോബർട്ട് ജോർജ് ഉദ്ഘാടനം ചെയ്തു. നഗരസഭ ഉപാധ്യക്ഷൻ ശ്രീ കെ ശിവദാസൻ, കിലയുടെ കണ്ണൂർ ജില്ല ഫെസിലിറ്റേറ്റർ ശ്രീ പി വി രത്നാകരൻ എന്നിവർ സംസാരിച്ചു . കില റിസോഴ്സ് പേഴ്സൺ നിഷ ടി പി സ്വാഗതം പറഞ്ഞു.

പുറവയൽ ഗവ. എൽ പി സ്കൂൾ, പരിക്കളം ശാരദാവിലാസം എ യു പി സ്കൂൾ, പയ്യാവൂർ സേക്രട്ട് എ എൽ പി സ്കൂൾ, മടമ്പം മേരിലാൻഡ് ഹൈസ്കൂൾ, പഴയങ്ങാടി ഗവ. യു പി സ്കൂൾ എന്നിവിടങ്ങളിലെ സോഷ്യൽ ഓഡിറ്റർമാർ റിപ്പോർട്ട് അവതരിപ്പിച്ചു. റിപ്പോർട്ടിന്മേൽ ചർച്ച നടന്നു. പഴയങ്ങാടി ഗവ.എൽ പി സ്കൂൾ പ്രധാന അധ്യാപകൻ ശ്രീ അജിത്ത് കുമാർ റിപ്പോർട്ട് സമാഹരണം നടത്തി. പ്രസ്തുത സ്കൂളുകളിൽ നിന്നുള്ള പ്രഥമ അധ്യാപകർ, പി ടി എ അംഗങ്ങൾ, ഉച്ചഭക്ഷണ പദ്ധതി സോഷ്യൽ ഓഡിറ്റർമാർ ജനപ്രതിനിധികൾ തുടങ്ങിയവർ പബ്ളിക് ഹിയറിംഗിൽ പങ്കെടുത്തു. നൂൺ മീൽ ഓഫീസർ ശ്രീ പി പി രാജേഷ് ബാബു ചടങ്ങിൽ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97700/school-lunch-scheme)