---
title: "രാജ്യത്ത് ആവിഷ്ക്കാര സ്വാതന്ത്ര്യം അപകടകരമായ അവസ്ഥയിലാണെന്ന് സാമുഹിക പ്രവർത്തക ടീസ്ത സെതൽ വാദ്"
english_title: "Social activist Teesta Sethal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97704/social-activist-teesta-sethal"
published_at: "2023-02-17T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ef4c1990653_Picsart_23-02-17_15-00-17-284.jpg"
keywords: []
---

# രാജ്യത്ത് ആവിഷ്ക്കാര സ്വാതന്ത്ര്യം അപകടകരമായ അവസ്ഥയിലാണെന്ന് സാമുഹിക പ്രവർത്തക ടീസ്ത സെതൽ വാദ്

> **Lead Summary:** **തലശ്ശേരി**: രാജ്യത്ത് ആവിഷ്ക്കാര സ്വാതന്ത്ര്യം അപകടകരമായ അവസ്ഥയിലാണെന്ന് സാമുഹിക പ്രവർത്തക ടീസ്ത സെതൽ വാദ് . തലശ്ശേരി ജില്ലാ കോടതി ദ്വിശതാബ്ദി ഹാളിൽ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനു നേരേയുള്ള കടന്നുകയറ്റം എന്ന വി ഷയത്തിൽ നടത്തിയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അവർ.

## Article Content

**തലശ്ശേരി**: രാജ്യത്ത് ആവിഷ്ക്കാര സ്വാതന്ത്ര്യം അപകടകരമായ അവസ്ഥയിലാണെന്ന് സാമുഹിക പ്രവർത്തക ടീസ്ത സെതൽ വാദ് . തലശ്ശേരി ജില്ലാ കോടതി ദ്വിശതാബ്ദി ഹാളിൽ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനു നേരേയുള്ള കടന്നുകയറ്റം എന്ന വി ഷയത്തിൽ നടത്തിയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അവർ.

പൗരത്വഭേദഗതി നിയമത്തിനെതിരേ സമരം ചെയ്തവർ ഇപ്പോഴും ജയിലിൽക്കഴിയുന്നതായി അവർ പറഞ്ഞു. സ്വാതന്ത്ര്യസമര കാല ഘട്ടത്തിലും അതിനുശേഷവും നീതിനിഷേധത്തിനെതിരേ പ്രതി കരിക്കാൻ അഭിഭാഷകർ മുൻപ ന്തിയിലുണ്ടായിരുന്നു. ഇന്ന് അഭി ഭാഷകർ നിശബ്ദമാകുകയാണ്. അതിന് മാറ്റം വേണമെന്നും അവർ പറഞ്ഞു.

ലോയേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് അഡ്വ. ബി.പി. ശശിന്ദ്രൻ അധ്യക്ഷനായി. അഭിഭാഷകരായ വിനോദ്കുമാർ ചമ്പളോൻ, കെ. വിജയകുമാർ, എം.സി. രാമചന്ദ്രൻ, കെ. വിശ്വൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97704/social-activist-teesta-sethal)