---
title: "നരവൂർ സൗത്ത് എൽ പി സ്കൂളിൽ സംഘടിപ്പിച്ച ഇംഗ്ലീഷ് കാർണിവൽ കുട്ടികൾക്ക് നവ്യാനുഭവമായി"
english_title: "Naravoor South LP School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97711/naravoor-south-lp-school"
published_at: "2023-02-17T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ef4f2b6edd5_Picsart_23-02-17_15-18-37-040.jpg"
keywords: []
---

# നരവൂർ സൗത്ത് എൽ പി സ്കൂളിൽ സംഘടിപ്പിച്ച ഇംഗ്ലീഷ് കാർണിവൽ കുട്ടികൾക്ക് നവ്യാനുഭവമായി

> **Lead Summary:** **കൂത്തുപറമ്പ**: നരവൂർ സൗത്ത് എൽ പി സ്കൂളിൽ സംഘടിപ്പിച്ച ഇംഗ്ലീഷ് കാർണിവൽ കുട്ടികൾക്ക് നവ്യാനുഭവമായി. കുട്ടികളിൽ ഇംഗ്ലീഷ് പഠനം എളുപ്പമാക്കുന്നതിന് വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത് ഇരുപതോളം സ്റ്റാളുകളാണ് ഇംഗ്ലീഷ് കാർണിവല്ലിന്റെ ഭാഗമായി നരവൂർ സൗത്ത് എൽ പി സ്കൂളിൽ ഒരുക്കിയത്.

## Article Content

**കൂത്തുപറമ്പ**: നരവൂർ സൗത്ത് എൽ പി സ്കൂളിൽ സംഘടിപ്പിച്ച ഇംഗ്ലീഷ് കാർണിവൽ കുട്ടികൾക്ക് നവ്യാനുഭവമായി. കുട്ടികളിൽ ഇംഗ്ലീഷ് പഠനം എളുപ്പമാക്കുന്നതിന് വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത് ഇരുപതോളം സ്റ്റാളുകളാണ് ഇംഗ്ലീഷ് കാർണിവല്ലിന്റെ ഭാഗമായി നരവൂർ സൗത്ത് എൽ പി സ്കൂളിൽ ഒരുക്കിയത്.

മ്യൂസിയം, മെഹന്തി ഷോപ്പ്, ടീ ഷോപ്പ്, ബുക്ക് സ്റ്റാൾ, ഫാൻസി സ്റ്റോർ , നഴ്സറി, റെഡിമെയ്ഡ്സ് , ബോട്ടിൽ ആർട്ട്, സൈക്കിൾ ഷോപ്പ് , ടോയ്സ് ഗ്യാലറി, ക്രാഫ്റ്റ് ഷോപ്പ്, ബലൂൺ ഷോപ്പ്, സ്പോർട്സ് സ്റ്റോർ , ക്രാഫ്റ്റ് സെന്റർ, ഫൂട്ട് വെയർ, റിംഗ്ടോസ് ഗെയിം എന്നീ ഷോപ്പുകളാണ് ഒരുക്കിയത്. മ്യൂസിയം, മെഹന്തി , റിംഗ്ടോസ് ഗെയിം, ചായക്കട എന്നിവ കുട്ടികൾക്ക് ഏറെ രസ പകരുന്ന അനുഭമാണ് നൽകിയത്.

കുട്ടികളിൽ ഇംഗ്ലീഷ് പഠനം എളുപ്പമാക്കുന്നതിന് വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത് ഇംഗ്ലീഷ് കാർണിവെൽ കുത്തുപറമ്പ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ബിജിമോൾ ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ കൗൺസിലർ എം.പ്രദീപൻ അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ പി വി ദിജേഷ്, വി രഗില, കെ ദിപിൻ , മദർ പി ടി എ പ്രസിഡന്റ് സ്നേഹ, എന്നിവർ സംസാരിച്ചു. പ്രവർത്തനങ്ങൾക്ക് ശ്രുതി. പി ,രഗിന കെ വി , അഞ്ജലി എ.പി , ഷർമില വി പി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97711/naravoor-south-lp-school)