---
title: "സംസ്ഥാനത്തെ ഏറ്റവും മികച്ച കെഎസ്ആര്‍ടിസി ഡിപ്പോ ആയി പത്തനംതിട്ട"
english_title: "Pathanamthitta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97727/pathanamthitta"
published_at: "2023-02-17T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ef5b273ae6a_Screenshot_2023-02-17-16-11-39-85_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# സംസ്ഥാനത്തെ ഏറ്റവും മികച്ച കെഎസ്ആര്‍ടിസി ഡിപ്പോ ആയി പത്തനംതിട്ട

> **Lead Summary:** **പത്തനംതിട്ട**: കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടെയിലും ജീവനക്കാരുടെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ സംസ്ഥാനത്തെ ഏറ്റവും മികച്ച കെഎസ്ആര്‍ടിസി ഡിപ്പോ ആയി പത്തനംതിട്ട. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ രണ്ടാമത്തെ ഡിപ്പോ എന്ന അംഗീകാരത്തിന് തൊട്ടുപിന്നാലെയാണ് അടുത്ത നേട്ടം.

## Article Content

**പത്തനംതിട്ട**: കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടെയിലും ജീവനക്കാരുടെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ സംസ്ഥാനത്തെ ഏറ്റവും മികച്ച കെഎസ്ആര്‍ടിസി ഡിപ്പോ ആയി പത്തനംതിട്ട. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ രണ്ടാമത്തെ ഡിപ്പോ എന്ന അംഗീകാരത്തിന് തൊട്ടുപിന്നാലെയാണ് അടുത്ത നേട്ടം.

മികച്ച ഡിപ്പോയ്ക്കുള്ള പുരസ്‌കാരം കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി ആന്റണി രാജുവില്‍ നിന്നും ഡിറ്റിഒ തോമസ് മാത്യു ഏറ്റു വാങ്ങി. ഒരു ദിവസം ശരാശരി പത്ത് ലക്ഷം രൂപയോളമാണ് പത്തനം തിട്ട ഡിപ്പോയില്‍ നിന്നും ലഭിക്കുന്ന വരുമാനം. ഒരു മാസം ശരാശരി മൂന്നര കോടിയുടെ വരുമാനമാണ് പത്തനംതിട്ട ഡിപ്പോയ്ക്കുള്ളത്.

വരുമാനവും സര്‍വീസ് കാര്യക്ഷമമയ് നടത്തുന്നതുമാണ് പത്തനംതിട്ട ഡിപ്പോയെ സംസ്ഥാനത്തെ ഏറ്റവും മികച്ച കെഎസ്ആര്‍ടിസി ഡിപ്പോ എന്ന ബഹുമതിയിലേക്ക് എത്തിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97727/pathanamthitta)