---
title: "സ്ത്രീത്വത്തെ അപമാനിച്ച കേസ്: ആകാശ് തില്ലങ്കേരി കോടതിയിൽ കീഴടങ്ങി; ജാമ്യം അനുവദിച്ചു."
english_title: "Akash Tillankeri surrenders in court; Granted bail "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97760/akash-tillankeri-surrenders-in-court-granted-bail"
published_at: "2023-02-17T17:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ef72667b33b_images_(23).jpeg"
keywords: []
---

# സ്ത്രീത്വത്തെ അപമാനിച്ച കേസ്: ആകാശ് തില്ലങ്കേരി കോടതിയിൽ കീഴടങ്ങി; ജാമ്യം അനുവദിച്ചു.

> **Lead Summary:** കണ്ണൂർ∙ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ ഒളിവിലായിരുന്ന ആകാശ് തില്ലങ്കേരി കീഴടങ്ങി. മട്ടന്നൂർ കോടതിയിലാണ് കീഴടങ്ങിയത്. ആകാശിന്റെ കൂട്ടാളികളായ ജിജോ തില്ലങ്കേരിയും ജയപ്രകാശ് തില്ലങ്കേരിയും നേരത്തെ പിടിയിലായിരുന്നു. മൂവർക്കും കോടതി ജാമ്യം അനുവദിച്ചു.

## Article Content

കണ്ണൂർ∙ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ ഒളിവിലായിരുന്ന ആകാശ് തില്ലങ്കേരി കീഴടങ്ങി. മട്ടന്നൂർ കോടതിയിലാണ് കീഴടങ്ങിയത്. ആകാശിന്റെ കൂട്ടാളികളായ ജിജോ തില്ലങ്കേരിയും ജയപ്രകാശ് തില്ലങ്കേരിയും നേരത്തെ പിടിയിലായിരുന്നു. മൂവർക്കും കോടതി ജാമ്യം അനുവദിച്ചു.

മന്ത്രി എം.ബി. രാജേഷിന്റെ പഴ്സനൽ സ്റ്റാഫ് അനൂപിന്റെ ഭാര്യ ശ്രീലക്ഷ്മിയാണ് പരാതി നൽകിയത്. ഫെയ്സ്ബുക്കിലൂടെ തനിക്കെതിരെ ആകാശ് തില്ലങ്കേരി അപവാദ പ്രചാരണം നടത്തിയെന്നാണു ശ്രീലക്ഷ്മിയുടെ പരാതി. ഡിവൈഎഫ്ഐ മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം സി.വിനീഷിനെ സമൂഹ മാധ്യമം വഴി ഭീഷണിപ്പെടുത്തിയതിന് മറ്റൊരു കേസ് മട്ടന്നൂർ പൊലീസും റജിസ്റ്റർ ചെയ്തിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97760/akash-tillankeri-surrenders-in-court-granted-bail)