---
title: "വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 62 ലക്ഷം രൂപയുടെ സ്വർണം പൊലീസ് പിടികൂടി. "
english_title: "Gold smuggling young man arrested in Calicut Airport "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97801/gold-smuggling-young-man-arrested-in-calicut-airport"
published_at: "2023-02-17T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ef99dfbcc4a_gold.jpg"
keywords: []
---

# വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 62 ലക്ഷം രൂപയുടെ സ്വർണം പൊലീസ് പിടികൂടി. 

> **Lead Summary:** കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 62 ലക്ഷം രൂപയുടെ സ്വർണം പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കാസര്‍​ഗോഡ് കാഞ്ഞങ്ങാട് സ്വദേശി മുഹമ്മദ് ഷാനിഫ് ആണ് പിടിയിലായത്. ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിക്കവേയാണ് ഇയാൾ പിടിയിലായത്. നെടുമ്പാശ്ശേരിയിലും ഇന്ന് 407 ഗ്രാം സ്വർണ്ണം പിടികൂടി. ദുബായിൽ നിന്നെത്തിയ നിഷാദ് എന്ന യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടിയിലായത്. 20 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. കഴിഞ്ഞ 21 മാസത്തിനിടെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയത് റെക്കോർഡ് സ്വർണവേട്ടയാണ്. ഇക്കാലയളവിൽ കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത് ഒരു ടൺ സ്വർണമാണ്. നെടുമ്പാശേരി വിമാനതാവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെ വെട്ടിച്ച് പുറത്തെത്തിക്കും വഴി പിടികൂടിയ സ്വർണമുൾപ്പടെയാണ് ഇത്.

## Article Content

കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 62 ലക്ഷം രൂപയുടെ സ്വർണം പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കാസര്‍​ഗോഡ് കാഞ്ഞങ്ങാട് സ്വദേശി മുഹമ്മദ് ഷാനിഫ് ആണ് പിടിയിലായത്. ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിക്കവേയാണ് ഇയാൾ പിടിയിലായത്. നെടുമ്പാശ്ശേരിയിലും ഇന്ന് 407 ഗ്രാം സ്വർണ്ണം പിടികൂടി. ദുബായിൽ നിന്നെത്തിയ നിഷാദ് എന്ന യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടിയിലായത്. 20 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. കഴിഞ്ഞ 21 മാസത്തിനിടെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയത് റെക്കോർഡ് സ്വർണവേട്ടയാണ്. ഇക്കാലയളവിൽ കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത് ഒരു ടൺ സ്വർണമാണ്. നെടുമ്പാശേരി വിമാനതാവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെ വെട്ടിച്ച് പുറത്തെത്തിക്കും വഴി പിടികൂടിയ സ്വർണമുൾപ്പടെയാണ് ഇത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97801/gold-smuggling-young-man-arrested-in-calicut-airport)