---
title: "കരിക്കോട്ടക്കരിയിൽ പ്രവർത്തിക്കുന്ന ഉരുപ്പുംകുറ്റി ഷീരോൽപാദക സഹകരണ സംഘത്തിൽ ഭരണ പ്രതിസന്ധി രൂക്ഷമാകുന്നു ."
english_title: "The governance crisis is intensifying in the Urupumkutty Oil Production Co-operative Society operating in the Karikottakari"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97805/The-governance-crisis-is-intensifying-in-the-Urupumkutty "
published_at: "2023-02-17T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63efa07286aee_katryt.jpg"
keywords: []
---

# കരിക്കോട്ടക്കരിയിൽ പ്രവർത്തിക്കുന്ന ഉരുപ്പുംകുറ്റി ഷീരോൽപാദക സഹകരണ സംഘത്തിൽ ഭരണ പ്രതിസന്ധി രൂക്ഷമാകുന്നു .

> **Lead Summary:** **കരിക്കോട്ടക്കരി: **കരിക്കോട്ടക്കരിയിൽ പ്രവർത്തിക്കുന്ന ഷീരോൽപാദക സഹകരണ സംഘത്തിൽ ഭരണ പ്രതിസന്ധി രൂക്ഷമാകുന്നു. 2019ൽ നടന്ന തെരഞ്ഞെടുപ്പിൽ ഇലക്ഷൻ ഒഴിവാക്കി 40,20, വീതം ഇടത് പക്ഷവും യൂഡിഎഫും ഭരിക്കാം എന്നരീതിയിൽ ഇരു മുന്നണികളും ധാരണയിൽ എത്തിയിരുന്നു. എന്നാൽ ഈ ധാരണ ലംഘിച്ചുകൊണ്ട് ഇടതുപക്ഷത്തെ എൻ.പി. ജോസഫ് തൽസ്ഥാനത്ത് തുടരുന്നു. കോൺഗ്രസ് നേതാക്കൾ വ്യവസ്ഥ പ്രകാരം എൻ.പി ജോസഫ് രാജിവെക്കണമെന്ന് നേരിൽക്കണ്ട് ആവശ്യപ്പെട്ടുവെങ്കിലും അദ്ദേഹം രാജിവെക്കാൻ തയ്യാറാല്ല.

## Article Content

**കരിക്കോട്ടക്കരി: **കരിക്കോട്ടക്കരിയിൽ പ്രവർത്തിക്കുന്ന ഷീരോൽപാദക സഹകരണ സംഘത്തിൽ ഭരണ പ്രതിസന്ധി രൂക്ഷമാകുന്നു. 2019ൽ നടന്ന തെരഞ്ഞെടുപ്പിൽ ഇലക്ഷൻ ഒഴിവാക്കി 40,20, വീതം ഇടത് പക്ഷവും യൂഡിഎഫും ഭരിക്കാം എന്നരീതിയിൽ ഇരു മുന്നണികളും ധാരണയിൽ എത്തിയിരുന്നു. എന്നാൽ ഈ ധാരണ ലംഘിച്ചുകൊണ്ട് ഇടതുപക്ഷത്തെ എൻ.പി. ജോസഫ് തൽസ്ഥാനത്ത് തുടരുന്നു. കോൺഗ്രസ് നേതാക്കൾ വ്യവസ്ഥ പ്രകാരം എൻ.പി ജോസഫ് രാജിവെക്കണമെന്ന് നേരിൽക്കണ്ട് ആവശ്യപ്പെട്ടുവെങ്കിലും അദ്ദേഹം രാജിവെക്കാൻ തയ്യാറാല്ല.

വ്യവസ്ഥയിൽ ഇല്ലാത്ത പല കാര്യങ്ങളും പറഞ്ഞു അദ്ദേഹം രാജിയിൽ നിന്നും ഒഴിഞ്ഞു മാറുകയാണെന്നും കർഷകർക്ക് ഉപകാര പ്രദമായ രീതിയിൽ പ്രവർത്തനം നടത്തുന്ന ICDP സെന്റർ കെട്ടിടത്തിൽ നിന്നും മാറ്റണം എന്ന ആവശ്യം ഉന്നയിച്ചു കൊണ്ടാണ് രാജിയിൽ നിന്നും ഒഴിഞ്ഞു മാറുന്നതെന്ന് യൂഡിഎഫ് ആരോപിക്കുന്നു. രാഷ്ട്രീയ മര്യാദ മാനിച്ച് ശ്രീ എൻ പി ജോസഫ് രാജിവെക്കാൻ തയ്യാറാകണമെന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റും ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റോമായ ശ്രീ കെ.സി.ചാക്കോ ആവശ്യപ്പെട്ടു. ഈ വിഷയം ഷീരകർഷകരോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97805/The-governance-crisis-is-intensifying-in-the-Urupumkutty )