---
title: "ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന് 96 രാജ്യങ്ങള്‍ അംഗീകാരം നല്‍കി"
english_title: "India's covid Vaccine Certification has been approved by 96 countries"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/9781/indias-covid-vaccine-certification-has-been-approved-by-96-countries"
published_at: "2021-11-10T08:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618b359f67d11_images - 2021-11-10T082932.606.jpeg"
keywords: []
---

# ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന് 96 രാജ്യങ്ങള്‍ അംഗീകാരം നല്‍കി

> **Lead Summary:** ന്യൂഡല്‍ഹി: കോവിഡിനെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങള്‍ മറികടക്കുന്നതിന് 96 രാജ്യങ്ങളുമായി ഇന്ത്യ ധാരണയിലെത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ.

## Article Content

ന്യൂഡല്‍ഹി: കോവിഡിനെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങള്‍ മറികടക്കുന്നതിന് 96 രാജ്യങ്ങളുമായി ഇന്ത്യ ധാരണയിലെത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ.

ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന് 96 രാജ്യങ്ങള്‍ അംഗീകാരം നല്‍കിയതായി കേന്ദ്ര ആരോഗ്യ മന്ത്രി അറിയിച്ചു.

96 രാജ്യങ്ങളില്‍ കാനഡ, യുഎസ്, യുകെ, ഫ്രാന്‍സ്, ജര്‍മനി, ബെല്‍ജിയം, അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ്, സ്‌പെയ്ന്‍, ബംഗ്ലദേശ്, മാലി, ഘാന, സിയേറ ലിയോണ്‍, അംഗോള, നൈജീരിയ, ഹംഗറി, സെര്‍ബിയ, പോളണ്ട്, ക്രൊയേഷ്യ, ബള്‍ഗേറിയ, തുര്‍ക്കി, ഗ്രീസ്, ഫിന്‍ലന്‍ഡ്, എസ്റ്റോണിയ, റൊമാനിയ, മോള്‍ഡോവ, ചെക്ക് റിപബ്ലിക്ക്, സ്വിറ്റ്‌സര്‍ലന്‍ഡ്, സ്വീഡന്‍, ഓസ്ട്രിയ, ഐസ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളും ഉള്‍പ്പെടുന്നു. കോവിഷീല്‍ഡ് വാക്സിനും ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ച മറ്റു വാക്സിനുകളും എടുത്തവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഈ രാജ്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിന്‍ പോര്‍ട്ടലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കേറ്റ് ഉപയോഗിച്ച്‌ ഈ രാജ്യങ്ങളിലേക്ക് യാത്രചെയ്യാനാവും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/9781/indias-covid-vaccine-certification-has-been-approved-by-96-countries)