---
title: "കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു."
english_title: "The student drowned while taking a bath."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97820/the-student-drowned-while-taking-a-bath"
published_at: "2023-02-17T22:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63efb31fba387_f.jpg"
keywords: []
---

# കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു.

> **Lead Summary:** **നെടുമങ്ങാട്:** ആര്യനാട്ട് കരമനയാറിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. പൂവച്ചൽ കോട്ടാകുഴി കുന്നുവിളാകത്ത് വീട്ടിൽ പരേതനായ ബിനു (പ്രജീഷ്) - അജിത ദമ്പതികളുടെ മകൻ അമൽ പ്രജീഷ് ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് ആര്യനാട് കാഞ്ഞിരം മൂട്ടിന് സമീപം കരമനയാറിലെ പൂവണംമൂട്ടു കടവിൽ പ്ലസ് വൺ വിദ്യാർഥികളായ ഏഴംഗ സംഘം കുളിക്കാനെത്തുകയായിരുന്നു.

## Article Content

**നെടുമങ്ങാട്:** ആര്യനാട്ട് കരമനയാറിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. പൂവച്ചൽ കോട്ടാകുഴി കുന്നുവിളാകത്ത് വീട്ടിൽ പരേതനായ ബിനു (പ്രജീഷ്) - അജിത ദമ്പതികളുടെ മകൻ അമൽ പ്രജീഷ് ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് ആര്യനാട് കാഞ്ഞിരം മൂട്ടിന് സമീപം കരമനയാറിലെ പൂവണംമൂട്ടു കടവിൽ പ്ലസ് വൺ വിദ്യാർഥികളായ ഏഴംഗ സംഘം കുളിക്കാനെത്തുകയായിരുന്നു.

നാല് പേർ പൂവച്ചൽ സ്കൂളിലെ വിദ്യാർഥികളും മറ്റ്മൂന്ന് പേർ സമീപത്തെ സ്വകാര്യ സ്കൂളിലെ വിദ്യാർഥികളുമാണ്. അമൽ പ്രജീഷ് ആറ്റിന് കുറുകേയുള്ള കോൺക്രീറ്റിൽ ഇരിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്ന കുട്ടികൾ പൊലീസിൽ മൊഴി നൽകി. നെയ്യാർ ഡാം ഫയർഫോഴ്സും സ്കൂബാ ടീമും നടത്തിയ തിരച്ചിലിനിടെ വൈകീട്ട് 4.15 ഓടെ മൃതദേഹം കണ്ടെത്തി. അമൽ പ്രജീഷിന്‍റെ പിതാവ് പത്ത്മാസം മുൻപാണ് മരിച്ചത്. ഏക മകനായിരുന്നു. പൂവച്ചൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97820/the-student-drowned-while-taking-a-bath)