---
title: "ചുങ്കക്കുന്ന് ഫാത്തിമ  മാത ഫൊറോന ദേവാലയത്തിൽ തിരുനാളിന് കൊടിയേറി."
english_title: "Chungakunnfathima Mata Forona shrine was hoisted on the occasion of the festival."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97822/chungakunnfathima-mata-forona-shrine-was-hoisted-on-the-occasion-of-the-festival"
published_at: "2023-02-17T22:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63efb8dda8822_kottiyoor_chunkkakunnu.jpg"
keywords: []
---

# ചുങ്കക്കുന്ന് ഫാത്തിമ  മാത ഫൊറോന ദേവാലയത്തിൽ തിരുനാളിന് കൊടിയേറി.

> **Lead Summary:** **ചുങ്കക്കുന്ന്:** ചുങ്കക്കുന്ന്ഫാത്തിമ മാത ഫൊറോന ദേവാലയത്തിൽ തിരുനാളിന് കൊടിയേറി. ഇടവക വികാരി ഫാ. ജോയി തുരുത്തേൽ കൊടിയുയർത്തി. തുടർന്ന് നടന്ന വി. കുർബാന വചന സന്ദേശം തുടങ്ങിയ തിരുകർമ്മങ്ങൾക്ക് ഫാ. ജിഫിൻ മുട്ടപ്പള്ളൽ മുഖ്യകാർമികനായിരുന്നു. തുടർന്ന് മെഗാ സ്റ്റേജ് ഷോ നടന്നു. 

## Article Content

**ചുങ്കക്കുന്ന്:** ചുങ്കക്കുന്ന്ഫാത്തിമ മാത ഫൊറോന ദേവാലയത്തിൽ തിരുനാളിന് കൊടിയേറി. ഇടവക വികാരി ഫാ. ജോയി തുരുത്തേൽ കൊടിയുയർത്തി. തുടർന്ന് നടന്ന വി. കുർബാന വചന സന്ദേശം തുടങ്ങിയ തിരുകർമ്മങ്ങൾക്ക് ഫാ. ജിഫിൻ മുട്ടപ്പള്ളൽ മുഖ്യകാർമികനായിരുന്നു. തുടർന്ന് മെഗാ സ്റ്റേജ് ഷോ നടന്നു. 

നാളെ വൈകിട്ട് 4:30 ന് ആഘോഷമായ തിരുനാൾ കുർബാന , വചന സന്ദേശം തുടങ്ങിയ തിരു കർമ്മങ്ങൾക്ക് ഫാ. ജോബി മുക്കാട്ടുകാവുങ്കൽ നേതൃത്വം നല്കും, തുടർന്ന്‌ പ്രദക്ഷിണം, ആകാശവിസ്മയവും നടക്കും.

പ്രധാന തിരുന്നാൾ ദിവസമായ 19 ഞായർ രാവിലെ 8:30 ന് ആഘോഷമായ  കുർബാന, വചന സന്ദേശം തുടങ്ങിയ തിരുകർമ്മങ്ങൾക്ക് മാനന്തവാടി രൂപത സഹായമെത്രാൻ റവ.ഡോ അലക്സ് താരാമംഗലം മുഖ്യകാർമ്മികനായിരിക്കും. തുടർന്ന് പ്രദക്ഷിണം സ്നേഹ വിരുന്ന് എന്നിവയും നടക്കും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97822/chungakunnfathima-mata-forona-shrine-was-hoisted-on-the-occasion-of-the-festival)