---
title: "ഭാവിയിലെ തൊഴിൽ ; വിദ്യാർത്ഥികൾക്കായി സൗജന്യ ഓൺലൈൻ വർക്ക്ഷോപ്പ്"
english_title: "Onlineworkshop"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97839/onlineworkshop"
published_at: "2023-02-18T06:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f01da272f23_IMG-20230218-WA0001.jpg"
keywords: []
---

# ഭാവിയിലെ തൊഴിൽ ; വിദ്യാർത്ഥികൾക്കായി സൗജന്യ ഓൺലൈൻ വർക്ക്ഷോപ്പ്

> **Lead Summary:** >  **തിരുവനന്തപുരം** : കേരള നോളജ് ഇക്കോണമി മിഷൻ ആവിഷ്‌ക്കരിച്ച കേരള സ്കിൽ എക്സ്പ്രസിൻ്റെ ഭാഗമായി അവസാന വർഷ വിദ്യാർത്ഥികൾക്കായി "ഭാവിയിലെ തൊഴിൽ" എന്ന വിഷയത്തിൽ ഓൺലൈൻ വർക്ക്ഷോപ്പ് സീരീസ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 24 വരെ രാത്രി 7 .30 മുതൽ 9 .00 വരെ വർക്ക്ഷോപ്പ്. ഡിഡബ്ള്യുഎംഎസ് പ്ലാറ്റ്ഫോം വഴിയാണ് വർക്ക്ഷോപ്പ് നടത്തുന്നത്. തൊഴിൽ മേഖലയിലെ മാറ്റങ്ങൾ' പുതിയ തൊഴിൽ അവസരങ്ങൾ എന്നിവയെ കുറിച്ച് ആധ്യാപകർക്കും വിദ്യാർത്ഥികൾക്കും അതാത് മേഖലയിലെ പ്രമുഖരുമായി സംവദിക്കാം. ഡോ. മുരളി തുമ്മാരുകുടി (ഡയറക്ടർ, ജി - 20 ഗ്ലോബൽ ഇനിഷ്യേറ്റീവ് കോഡിനേഷൻ ഓഫീസ്, യുഎൻസിസിസിഡി) മനു മോഹനൻ (മാനേജർ, കെപിഎംജി), രാജീവ് ഷാ(ചീഫ് ഫിനാൻസ് ഓഫീസർ - ബേൺസ് ബ്രെറ്റ് മസഊദ്‌ ഇൻഷുറൻസ് എൽഎൽസി, അബു ദാബി), നിഖിൽ ചന്ദ്രൻ(ഫൗണ്ടർ & സിഇഒ, നതാലി മില്ലർ ജാദവ് (എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഫാന്റം എഫ്എക്സ്) പ്രൊഫ. (ഡോ) സുനിൽ (ഡയറക്ടർ, ഐഐഐസി) ബർഖ ദത് (മോജോ, എക്സ് എൻഡിടിവി) തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും. പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് -https://profiling.knowledgemission.kerala.gov.in/skillexpress/ എന്ന ലിങ്കിലൂടെ പ്രവേശനം നേടാം. കൂടുതൽ വിവരങ്ങൾക്ക് -0471 2737883,+91 87146 11495 .

## Article Content

>  **തിരുവനന്തപുരം** : കേരള നോളജ് ഇക്കോണമി മിഷൻ ആവിഷ്‌ക്കരിച്ച കേരള സ്കിൽ എക്സ്പ്രസിൻ്റെ ഭാഗമായി അവസാന വർഷ വിദ്യാർത്ഥികൾക്കായി "ഭാവിയിലെ തൊഴിൽ" എന്ന വിഷയത്തിൽ ഓൺലൈൻ വർക്ക്ഷോപ്പ് സീരീസ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 24 വരെ രാത്രി 7 .30 മുതൽ 9 .00 വരെ വർക്ക്ഷോപ്പ്. ഡിഡബ്ള്യുഎംഎസ് പ്ലാറ്റ്ഫോം വഴിയാണ് വർക്ക്ഷോപ്പ് നടത്തുന്നത്. തൊഴിൽ മേഖലയിലെ മാറ്റങ്ങൾ' പുതിയ തൊഴിൽ അവസരങ്ങൾ എന്നിവയെ കുറിച്ച് ആധ്യാപകർക്കും വിദ്യാർത്ഥികൾക്കും അതാത് മേഖലയിലെ പ്രമുഖരുമായി സംവദിക്കാം. ഡോ. മുരളി തുമ്മാരുകുടി (ഡയറക്ടർ, ജി - 20 ഗ്ലോബൽ ഇനിഷ്യേറ്റീവ് കോഡിനേഷൻ ഓഫീസ്, യുഎൻസിസിസിഡി) മനു മോഹനൻ (മാനേജർ, കെപിഎംജി), രാജീവ് ഷാ(ചീഫ് ഫിനാൻസ് ഓഫീസർ - ബേൺസ് ബ്രെറ്റ് മസഊദ്‌ ഇൻഷുറൻസ് എൽഎൽസി, അബു ദാബി), നിഖിൽ ചന്ദ്രൻ(ഫൗണ്ടർ & സിഇഒ, നതാലി മില്ലർ ജാദവ് (എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഫാന്റം എഫ്എക്സ്) പ്രൊഫ. (ഡോ) സുനിൽ (ഡയറക്ടർ, ഐഐഐസി) ബർഖ ദത് (മോജോ, എക്സ് എൻഡിടിവി) തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും. പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് -https://profiling.knowledgemission.kerala.gov.in/skillexpress/ എന്ന ലിങ്കിലൂടെ പ്രവേശനം നേടാം. കൂടുതൽ വിവരങ്ങൾക്ക് -0471 2737883,+91 87146 11495 .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97839/onlineworkshop)