---
title: "ഉളിക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ റാലി നടത്തി"
english_title: "Ulikkal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97840/ulikkal"
published_at: "2023-02-18T06:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f01eae1fb90_FB_IMG_1676680763395.jpg"
keywords: []
---

# ഉളിക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ റാലി നടത്തി

> **Lead Summary:** **ഉളിക്കൽ**: ഉളിക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വിവ കേരളം - വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക് പ്രചരണ ക്യാമ്പയിന്റെ ഭാഗമായി ദീപം തെളിയിച്ച് റാലി നടത്തി. ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.സി. ഷാജി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആയിഷ ഇബ്രാംഹിം അധ്യക്ഷത വഹിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിലെ പിഎച്ച്എൻ ചാർജ് ബീനജോൺ വിഷയാവതരണം നടത്തി.

## Article Content

**ഉളിക്കൽ**: ഉളിക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വിവ കേരളം - വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക് പ്രചരണ ക്യാമ്പയിന്റെ ഭാഗമായി ദീപം തെളിയിച്ച് റാലി നടത്തി. ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.സി. ഷാജി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആയിഷ ഇബ്രാംഹിം അധ്യക്ഷത വഹിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിലെ പിഎച്ച്എൻ ചാർജ് ബീനജോൺ വിഷയാവതരണം നടത്തി.

ബ്ലോക്ക് മെമ്പർ ചാക്കോ പാലക്കലോടി, വാർഡ് മെമ്പർ സുജആഷി, ഹെൽത്ത് ഇൻസ്പെക്ടർ വി.രാജേഷ്, സിഡിഎസ് ചെയർപേഴ്സൺ വിജിശശി, കെ. ജി.ജോയ്ന എന്നിവർ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന്നും ആരംഭിച്ച് ടൗൺ ചുറ്റിയ റാലിയിൽ അങ്കണവാടി, കുടുംബശ്രീ, ആശാ വർക്കർമാർ, ആരോഗ്യ പ്രവർത്തകരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97840/ulikkal)