---
title: "ആപ്ദ മിത്ര സംസ്ഥാനതല പരിശീലന ക്യാമ്പ്."
english_title: "Camp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97864/camp"
published_at: "2023-02-18T09:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f04a9179fc8_IMG-20230218-WA0012.jpg"
keywords: []
---

# ആപ്ദ മിത്ര സംസ്ഥാനതല പരിശീലന ക്യാമ്പ്.

> **Lead Summary:** കൂത്തുപറമ്പ്, പേരാവൂർ, ഇരിട്ടി അഗ്നിരക്ഷാ നിലയങ്ങളിലെ സിവിൽ ഡിഫൻസ് അംഗങ്ങൾക്കായി 6 ദിവസം നീണ്ടുനിൽക്കുന്ന ആപ്ദ മിത്ര പരിശീലന ക്യാമ്പ് പേരാവൂർ അഗ്നിരക്ഷാ നിലയത്തിൽ ആരംഭിച്ചു. പേരാവൂർ അഗ്നിരക്ഷാനിലയം സ്റ്റേഷൻ ഓഫീസർ സി.ശശി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഫയർ ആൻറ് റസ്ക്യൂ ഓഫീസർ ബാബു ആയോടൻ അദ്ധ്യക്ഷനായി. എ.എം.വി.ഐ.പ്രേംനാഥ് , ഫയർ ഓഫീസർ ജിതിൻ ശശീന്ദ്രൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. ആപ്ദ മിത്ര കോഡിനേറ്റർ ദിപുകുമാർ , ഫയർ ഓഫീസർ പ്രദീപൻ പുത്തലത്ത്, സിവിൽ ഡിഫൻസ് കോഡിനേറ്റർ ജിബി ഫിലിപ്പ് എന്നിവർ സംസാരിച്ചു.

## Article Content

കൂത്തുപറമ്പ്, പേരാവൂർ, ഇരിട്ടി അഗ്നിരക്ഷാ നിലയങ്ങളിലെ സിവിൽ ഡിഫൻസ് അംഗങ്ങൾക്കായി 6 ദിവസം നീണ്ടുനിൽക്കുന്ന ആപ്ദ മിത്ര പരിശീലന ക്യാമ്പ് പേരാവൂർ അഗ്നിരക്ഷാ നിലയത്തിൽ ആരംഭിച്ചു. പേരാവൂർ അഗ്നിരക്ഷാനിലയം സ്റ്റേഷൻ ഓഫീസർ സി.ശശി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഫയർ ആൻറ് റസ്ക്യൂ ഓഫീസർ ബാബു ആയോടൻ അദ്ധ്യക്ഷനായി. എ.എം.വി.ഐ.പ്രേംനാഥ് , ഫയർ ഓഫീസർ ജിതിൻ ശശീന്ദ്രൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. ആപ്ദ മിത്ര കോഡിനേറ്റർ ദിപുകുമാർ , ഫയർ ഓഫീസർ പ്രദീപൻ പുത്തലത്ത്, സിവിൽ ഡിഫൻസ് കോഡിനേറ്റർ ജിബി ഫിലിപ്പ് എന്നിവർ സംസാരിച്ചു.

ദുരന്തമുഖങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനായി കേന്ദ്ര സർക്കാറിന്റെ കീഴിൽ 25 ഓളം സംസ്ഥാനങ്ങളിൽ രൂപീകരിച്ച് പ്രവർത്തിക്കുന്ന സംവിധാനമാണ് ആപ്ദ മിത്ര . ദുരന്തങ്ങളെ ലഘൂകരിച്ച് മുന്നോട്ട് കൊണ്ടുപോകാനുളള വിവിധ പരിശീലനങ്ങൾ നൽകുകയാണ്ക്യാമ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97864/camp)