---
title: "ശാന്തിഗിരി മാനന്തവാടി കെ.എസ്.ആർ.ടി.സി സർവീസ് പുനരാരംഭിച്ചു"
english_title: "KSRTC service resumed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/9787/ksrtc-service-resumed"
published_at: "2021-11-10T09:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618b459c85f62_PicsArt_11-10-09.34.39.jpg"
keywords: []
---

# ശാന്തിഗിരി മാനന്തവാടി കെ.എസ്.ആർ.ടി.സി സർവീസ് പുനരാരംഭിച്ചു

> **Lead Summary:** കേളകം: കേളകം ഗ്രാമ പഞ്ചായത്തിലെ ശാന്തിഗിരിയിൽ നിന്ന് രാവിലെ ആറര മണിക്ക് - മാനന്തവാടി - പുൽപ്പള്ളിയിലേക്ക് സർവ്വീസ് നടത്തിയ ബസ്സ് സർവ്വീസ് പുനരാരംഭിച്ചു. കോവിഡ് കാലത്ത് ഈ കെ.എസ്. ആർ.ടി.സി ബസ്സ് സർവ്വീസ് നിർത്തലാക്കിയിരുന്നു.

## Article Content

കേളകം: കേളകം ഗ്രാമ പഞ്ചായത്തിലെ ശാന്തിഗിരിയിൽ നിന്ന് രാവിലെ ആറര മണിക്ക് - മാനന്തവാടി - പുൽപ്പള്ളിയിലേക്ക് സർവ്വീസ് നടത്തിയ ബസ്സ് സർവ്വീസ് പുനരാരംഭിച്ചു. കോവിഡ് കാലത്ത് ഈ കെ.എസ്. ആർ.ടി.സി ബസ്സ് സർവ്വീസ് നിർത്തലാക്കിയിരുന്നു.

രാവിലെ ശാന്തിഗിരിയിൽ നിന്ന് മാനന്തവാടി -പുൽപള്ളി റൂട്ടിലേക്ക് പുറപ്പെട്ട് ബസ് പിന്നീട് ഇരിട്ടിയിലേക്കുള്ള ട്രിപ്പ് കഴിഞ്ഞ് രാത്രി 8.30ന് ശാന്തിഗിരിയിൽ തിരിച്ചെത്തുന്ന നിലയിലാണ് സർവ്വീസ് . കോവിഡ് വന്നപ്പോൾ സർവ്വീസ് നിർത്തിയത് ജനങ്ങൾക്ക് യാത്ര ദുരിതമാക്കിയിരുന്നു.

വയനാട്ടിലേക്ക് രാവിലെയും അവിടെ നിന്ന് ജോലി കഴിഞ്ഞ് വൈകി ശാന്തിഗിരിയിലേക്കും നിരവധി ആളുകൾ ഈ ബസ്സിനെ ആശ്രയിച്ചാണ് യാത്ര നടത്തിയത്. നിർത്തിയ സർവ്വീസ് പുനരാരംഭിക്കുന്നതിനായി കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ്, ശാന്തിഗിരി വാർഡ് മെമ്പർ സജീവൻ പാലുമ്മി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ നിരന്തര പരിശ്രമത്തെ തുടർന്നാണ് സർവീസ് പുനരാരംഭിച്ചത്. ശാന്തിഗിരിയിലെത്തിയ ബസ്സിന് പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിൽ നാട്ടുകാർ സ്വീകരണം നൽകി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/9787/ksrtc-service-resumed)