---
title: "റെയില്‍വേ സ്റ്റേഷനുകളിലെ നിര്‍മാണ പ്രവര്‍ത്തനം: ജനശതാബ്ദി ഉള്‍പ്പെടെ 10 ട്രെയിനുകള്‍ റദ്ദാക്കി"
english_title: "Construction work at railway stations"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97878/construction-work-at-railway-stations"
published_at: "2023-02-18T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f05f6024423_indian-railways-dh1533891549-1.jpg"
keywords: []
---

# റെയില്‍വേ സ്റ്റേഷനുകളിലെ നിര്‍മാണ പ്രവര്‍ത്തനം: ജനശതാബ്ദി ഉള്‍പ്പെടെ 10 ട്രെയിനുകള്‍ റദ്ദാക്കി

> **Lead Summary:** **തിരുവനന്തപുരം**: പുതുക്കാട്, തൃശൂര്‍ സ്റ്റേഷനുകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ 25 മുതല്‍ 27 വരെ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു. ജനശതാബ്ദി ഉള്‍പ്പെടെ നാല് ട്രെയിനുകള്‍ പൂര്‍ണമായും മൂന്ന് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി.

## Article Content

**തിരുവനന്തപുരം**: പുതുക്കാട്, തൃശൂര്‍ സ്റ്റേഷനുകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ 25 മുതല്‍ 27 വരെ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു. ജനശതാബ്ദി ഉള്‍പ്പെടെ നാല് ട്രെയിനുകള്‍ പൂര്‍ണമായും മൂന്ന് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി.

26ന് സര്‍വീസ് നടത്തേണ്ട തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി(12082), എറണാകുളം-ഷൊര്‍ണൂര്‍ മെമു(06018), എറണാകുളം-ഗുരുവായൂര്‍(06448), 27 ന് സര്‍വീസ് നടത്തേണ്ട കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി(12081) എന്നീ ട്രെയിനുകളാണ് പൂര്‍ണമായും റദ്ദാക്കിയത്. 25നുള്ള ചെന്നൈ സെന്‍ട്രല്‍, 26ലെ കണ്ണൂര്‍-എറണാകുളം(16306) ട്രെയിനുകള്‍ തൃശൂരില്‍ സര്‍വീസ് അവസാനിപ്പിക്കും. തിരുവനന്തപുരം-ചൈന്നൈ സെന്‍ട്രല്‍(12624) 26 ന് തൃശൂരില്‍ നിന്ന് സര്‍വീസ് ആരംഭിക്കും. കന്യാകുമാരി-ബാംഗളൂര്‍(16525) 26 ന് രണ്ടു മണിക്കൂര്‍ വൈകി ഉച്ചയ്ക്ക് 12.10 നു മാത്രമേ സര്‍വീസ് ആരംഭിക്കൂ.

രാജസ്ഥാനിലെ കോട്ട ഡിവിഷനില്‍ നടക്കുന്ന റെയില്‍വേ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ ആറ് ട്രെയിനുകള്‍ റദ്ദാക്കിയതായും റെയില്‍വേ അറിയിച്ചു. എറണാകുളം-ഹസ്രത് നിസാമുദ്ദീന്‍(22655) 22 നും ഹസ്രത് നിസാമുദ്ദീന്‍-എറണാകുളം(22656) 24 നും തിരുവനന്തപുരം-ഹസ്രത് നിസാമുദ്ദീന്‍(22633) 22 നും ഹസ്രത് നിസാമുദ്ദീന്‍-തിരുവനന്തപുരം(22634) 24 നും തിരുവനന്തപുരം-ഹസ്രത് നിസാമുദ്ദീന്‍(22653) 25 നും ഹസ്രത് നിസാമുദ്ദീന്‍-തിരുവനന്തപുരം(22654) 27 നും സര്‍വീസ് നടത്തില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97878/construction-work-at-railway-stations)