---
title: "ആകാശിനെ സഹായിക്കുന്നവർ പാർട്ടിയിലുണ്ടാകില്ല; മുന്നറിയിപ്പുമായി സിപിഎം നേതൃത്വം"
english_title: "Akash's helpers will not be in the party"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97880/akashs-helpers-will-not-be-in-the-party"
published_at: "2023-02-18T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f062f42b0bf_Screenshot_2023-02-18-10-53-13-49_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# ആകാശിനെ സഹായിക്കുന്നവർ പാർട്ടിയിലുണ്ടാകില്ല; മുന്നറിയിപ്പുമായി സിപിഎം നേതൃത്വം

> **Lead Summary:** ആകാശ് തില്ലങ്കേരിയെ പിന്തുണക്കുന്ന ഒരു വിഭാഗം പാർട്ടി പ്രവർത്തകർക്കും നേതാക്കൾക്കും മുന്നറിയിപ്പുമായി സിപിഎം. സിപിഎം തില്ലങ്കേരി ലോക്കൽ കമ്മിറ്റി അംഗങ്ങൾക്കാണ് സിപിഎം താക്കീത് നൽകിയത്. ആകാശിനെ സഹായിക്കുന്നവർ പാർട്ടിയിലുണ്ടാകില്ലെന്ന് നേതൃത്വം വ്യക്തമാക്കി. കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പങ്കെടുത്ത ലോക്കൽ കമ്മിറ്റി യോഗത്തിലാണ് കർശന താക്കീത് നൽകിയത്.

## Article Content

ആകാശ് തില്ലങ്കേരിയെ പിന്തുണക്കുന്ന ഒരു വിഭാഗം പാർട്ടി പ്രവർത്തകർക്കും നേതാക്കൾക്കും മുന്നറിയിപ്പുമായി സിപിഎം. സിപിഎം തില്ലങ്കേരി ലോക്കൽ കമ്മിറ്റി അംഗങ്ങൾക്കാണ് സിപിഎം താക്കീത് നൽകിയത്. ആകാശിനെ സഹായിക്കുന്നവർ പാർട്ടിയിലുണ്ടാകില്ലെന്ന് നേതൃത്വം വ്യക്തമാക്കി. കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പങ്കെടുത്ത ലോക്കൽ കമ്മിറ്റി യോഗത്തിലാണ് കർശന താക്കീത് നൽകിയത്.

അതേസമയം ഇനി പ്രകോപനത്തിനില്ലെന്നാണ് ആകാശ് തില്ലങ്കേരിയുടെ നിലപാട്. സിപിഎം സംസ്ഥാന നേതൃത്വം ഇടപെട്ടതോടെ കൂടുതൽ പ്രതികരണത്തിന് ആകാശ് തയ്യാറാകുന്നില്ല. പാർട്ടി അംഗങ്ങളെ സമൂഹ മാധ്യമങ്ങളിൽ വെല്ലുവിളിക്കില്ലെന്നും പാർട്ടി ലേബൽ ഉപയോഗിച്ച് സമൂഹ മാധ്യമങ്ങളിൽ ഇടപെടില്ലെന്നുമാണ് ആകാശിന്റെയും സംഘത്തിന്റെയും നിലപാട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97880/akashs-helpers-will-not-be-in-the-party)