---
title: "പുതിയ ബൈക്ക് സ്വന്തമാക്കി മഞ്ജു വാര്യർ; ഇനി യാത്ര ബിഎംഡബ്ല്യുവിന്റെ പ്രൗഡിയിൽ"
english_title: "Manjuwarier"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97934/manjuwarier"
published_at: "2023-02-18T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f084470da01_IMG-20230218-WA0081.jpg"
keywords: []
---

# പുതിയ ബൈക്ക് സ്വന്തമാക്കി മഞ്ജു വാര്യർ; ഇനി യാത്ര ബിഎംഡബ്ല്യുവിന്റെ പ്രൗഡിയിൽ

> **Lead Summary:** പുതിയ ബൈക്ക് സ്വന്തമാക്കി മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യർ. ബിഎംഡബ്ല്യുവിന്റെ ജിഎസ് 1250 എന്ന മോഡലിലാണ് മഞ്ജുവിന്റെ ഇനിയുള്ള യാത്ര. ഇൻസ്റ്റഗ്രാമിലൂടെ മഞ്ജു വാര്യർ തന്നെയാണ് പുതിയ സന്തോഷത്തെ കുറിച്ച് അറിയിച്ചത്. ‘ ധൈര്യത്തിന്റെ ചെറിയ കാൽവയ്പ്പ് നല്ലൊരു തുടക്കം തന്നെയാണ്. നല്ലൊരു റൈഡറാകാൻ ഇനിയും ഒരുപാട് മുന്നേറാനുണ്ട്. അതുകൊണ്ട് റോഡിൽ എന്നെ കണ്ടാൽ ദയവായി സമാധാനത്തോടെ സഹകരിക്കണം.

## Article Content

പുതിയ ബൈക്ക് സ്വന്തമാക്കി മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യർ. ബിഎംഡബ്ല്യുവിന്റെ ജിഎസ് 1250 എന്ന മോഡലിലാണ് മഞ്ജുവിന്റെ ഇനിയുള്ള യാത്ര. ഇൻസ്റ്റഗ്രാമിലൂടെ മഞ്ജു വാര്യർ തന്നെയാണ് പുതിയ സന്തോഷത്തെ കുറിച്ച് അറിയിച്ചത്. ‘ ധൈര്യത്തിന്റെ ചെറിയ കാൽവയ്പ്പ് നല്ലൊരു തുടക്കം തന്നെയാണ്. നല്ലൊരു റൈഡറാകാൻ ഇനിയും ഒരുപാട് മുന്നേറാനുണ്ട്. അതുകൊണ്ട് റോഡിൽ എന്നെ കണ്ടാൽ ദയവായി സമാധാനത്തോടെ സഹകരിക്കണം.

പ്രചോദനമായതിന് നന്ദി അജിത്ത് കുമാർ സർ’- മഞ്ജു കുറിച്ചു.നേരത്തെ തമിഴ് സൂപ്പർ താരം അജിത്തിനൊപ്പം ലഡാക്കിലേക്ക് ബൈക്ക് യാത്ര നടത്തിയിരുന്നു മഞ്ജു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97934/manjuwarier)