---
title: "ട്രെ​യി​ന്‍ ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്തി റെ​യി​ല്‍​വേ"
english_title: "Railway"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97955/railway"
published_at: "2023-02-18T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f098f693909_IMG-20230218-WA0133.jpg"
keywords: []
---

# ട്രെ​യി​ന്‍ ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്തി റെ​യി​ല്‍​വേ

> **Lead Summary:** പു​തു​ക്കാ​ട്, തൃ​ശൂ​ര്‍ സ്റ്റേ​ഷ​നു​ക​ളി​ലെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ 25 മു​ത​ല്‍ 27 വ​രെ ട്രെ​യി​ന്‍ ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്തി​യ​താ​യി റെ​യി​ല്‍​വേ അ​റി​യി​ച്ചു. ജ​ന​ശ​താ​ബ്ദി ഉ​ള്‍​പ്പെ​ടെ നാ​ല് ട്രെ​യി​നു​ക​ള്‍ പൂ​ര്‍​ണ​മാ​യും മൂ​ന്ന് ട്രെ​യി​നു​ക​ള്‍ ഭാ​ഗി​ക​മാ​യും റ​ദ്ദാ​ക്കി. 26ന് ​സ​ര്‍​വീ​സ് ന​ട​ത്തേ​ണ്ട തി​രു​വ​ന​ന്ത​പു​രം-​ക​ണ്ണൂ​ര്‍ ജ​ന​ശ​താ​ബ്ദി, എ​റ​ണാ​കു​ളം-​ഷൊ​ര്‍​ണൂ​ര്‍ മെ​മു, എ​റ​ണാ​കു​ളം-​ഗു​രു​വാ​യൂ​ര്‍, 27 ന് ​സ​ര്‍​വീ​സ് ന​ട​ത്തേ​ണ്ട ക​ണ്ണൂ​ര്‍-​തി​രു​വ​ന​ന്ത​പു​രം ജ​ന​ശ​താ​ബ്ദി എ​ന്നീ ട്രെ​യി​നു​ക​ളാ​ണ് പൂ​ര്‍​ണ​മാ​യും റ​ദ്ദാ​ക്കി​യ​ത്. 25നു​ള്ള ചെ​ന്നൈ സെ​ന്‍​ട്ര​ല്‍, 26ലെ ​ക​ണ്ണൂ​ര്‍-​എ​റ​ണാ​കു​ളം ട്രെ​യി​നു​ക​ള്‍ തൃ​ശൂ​രി​ല്‍ സ​ര്‍​വീ​സ് അ​വ​സാ​നി​പ്പി​ക്കും.

## Article Content

പു​തു​ക്കാ​ട്, തൃ​ശൂ​ര്‍ സ്റ്റേ​ഷ​നു​ക​ളി​ലെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ 25 മു​ത​ല്‍ 27 വ​രെ ട്രെ​യി​ന്‍ ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്തി​യ​താ​യി റെ​യി​ല്‍​വേ അ​റി​യി​ച്ചു. ജ​ന​ശ​താ​ബ്ദി ഉ​ള്‍​പ്പെ​ടെ നാ​ല് ട്രെ​യി​നു​ക​ള്‍ പൂ​ര്‍​ണ​മാ​യും മൂ​ന്ന് ട്രെ​യി​നു​ക​ള്‍ ഭാ​ഗി​ക​മാ​യും റ​ദ്ദാ​ക്കി. 26ന് ​സ​ര്‍​വീ​സ് ന​ട​ത്തേ​ണ്ട തി​രു​വ​ന​ന്ത​പു​രം-​ക​ണ്ണൂ​ര്‍ ജ​ന​ശ​താ​ബ്ദി, എ​റ​ണാ​കു​ളം-​ഷൊ​ര്‍​ണൂ​ര്‍ മെ​മു, എ​റ​ണാ​കു​ളം-​ഗു​രു​വാ​യൂ​ര്‍, 27 ന് ​സ​ര്‍​വീ​സ് ന​ട​ത്തേ​ണ്ട ക​ണ്ണൂ​ര്‍-​തി​രു​വ​ന​ന്ത​പു​രം ജ​ന​ശ​താ​ബ്ദി എ​ന്നീ ട്രെ​യി​നു​ക​ളാ​ണ് പൂ​ര്‍​ണ​മാ​യും റ​ദ്ദാ​ക്കി​യ​ത്. 25നു​ള്ള ചെ​ന്നൈ സെ​ന്‍​ട്ര​ല്‍, 26ലെ ​ക​ണ്ണൂ​ര്‍-​എ​റ​ണാ​കു​ളം ട്രെ​യി​നു​ക​ള്‍ തൃ​ശൂ​രി​ല്‍ സ​ര്‍​വീ​സ് അ​വ​സാ​നി​പ്പി​ക്കും.

തി​രു​വ​ന​ന്ത​പു​രം-​ചൈ​ന്നൈ സെ​ന്‍​ട്ര​ല്‍(12624) 26 ന് ​തൃ​ശൂ​രി​ല്‍ നി​ന്ന് സ​ര്‍​വീ​സ് ആ​രം​ഭി​ക്കും. ക​ന്യാ​കു​മാ​രി-​ബാം​ഗ​ളൂ​ര്‍(16525) 26 ന് ​ര​ണ്ടു മ​ണി​ക്കൂ​ര്‍ വൈ​കി ഉ​ച്ച​യ്ക്ക് 12.10 നു ​മാ​ത്ര​മേ സ​ര്‍​വീ​സ് ആ​രം​ഭി​ക്കൂ. ചക്കരക്കൽ വാർത്ത രാ​ജ​സ്ഥാ​നി​ലെ കോ​ട്ട ഡി​വി​ഷ​നി​ല്‍ ന​ട​ക്കു​ന്ന റെ​യി​ല്‍​വേ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ആ​റ് ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി​യ​താ​യും റെ​യി​ല്‍​വേ അ​റി​യി​ച്ചു. എ​റ​ണാ​കു​ളം-​ഹ​സ്ര​ത് നി​സാ​മു​ദ്ദീ​ന്‍(22655) 22 നും ​ഹ​സ്ര​ത് നി​സാ​മു​ദ്ദീ​ന്‍-​എ​റ​ണാ​കു​ളം(22656) 24 നും ​തി​രു​വ​ന​ന്ത​പു​രം-​ഹ​സ്ര​ത് നി​സാ​മു​ദ്ദീ​ന്‍(22633) 22 നും ​ഹ​സ്ര​ത് നി​സാ​മു​ദ്ദീ​ന്‍-​തി​രു​വ​ന​ന്ത​പു​രം(22634) 24 നും ​തി​രു​വ​ന​ന്ത​പു​രം-​ഹ​സ്ര​ത് നി​സാ​മു​ദ്ദീ​ന്‍(22653) 25 നും ​ഹ​സ്ര​ത് നി​സാ​മു​ദ്ദീ​ന്‍-​തി​രു​വ​ന​ന്ത​പു​രം(22654) 27 നും ​സ​ര്‍​വീ​സ് ന​ട​ത്തി​ല്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97955/railway)