---
title: "വിവ കേരളം ക്യാമ്പയിൻ; കൈ കരുത്താക്കി കരാട്ടെ പ്രദർശനം"
english_title: "Vivakerala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98006/vivakerala"
published_at: "2023-02-18T18:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f0ce55c7281_IMG-20230218-WA0220.jpg"
keywords: []
---

# വിവ കേരളം ക്യാമ്പയിൻ; കൈ കരുത്താക്കി കരാട്ടെ പ്രദർശനം

> **Lead Summary:**  സംസ്ഥാന സര്‍ക്കാരിന്റെ വിവാകേരളം വിളർച്ചയിൽ നിന്ന് വളർച്ചയിലേക്ക് ക്യാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനത്തോട് അനുബന്ധിച്ച് പെണ്‍കുട്ടികളുടെ കരാട്ടെ പ്രദര്‍ശവും വനിതകളുടെ ശിങ്കാരിമേളവും നടന്നു. തലശ്ശേരി നഗരസഭാ ടൗണ്‍ഹാള്‍ അങ്കണത്തിലാണ പ്രദര്‍ശനം നടന്നത്. കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിലാണ് പെണ്‍കുട്ടികള്‍ക്ക് കരാട്ടെയിലും സ്ത്രീകള്‍ക്ക് ശിങ്കാരിമേളത്തിലും പരിശീലനം നല്‍കിയത്.

## Article Content

 സംസ്ഥാന സര്‍ക്കാരിന്റെ വിവാകേരളം വിളർച്ചയിൽ നിന്ന് വളർച്ചയിലേക്ക് ക്യാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനത്തോട് അനുബന്ധിച്ച് പെണ്‍കുട്ടികളുടെ കരാട്ടെ പ്രദര്‍ശവും വനിതകളുടെ ശിങ്കാരിമേളവും നടന്നു. തലശ്ശേരി നഗരസഭാ ടൗണ്‍ഹാള്‍ അങ്കണത്തിലാണ പ്രദര്‍ശനം നടന്നത്. കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിലാണ് പെണ്‍കുട്ടികള്‍ക്ക് കരാട്ടെയിലും സ്ത്രീകള്‍ക്ക് ശിങ്കാരിമേളത്തിലും പരിശീലനം നല്‍കിയത്.

പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 60 ഓളം വിദ്യാര്‍ത്ഥിനികള്‍ക്ക് ഇത്തരത്തില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. ഇതില്‍ പന്ന്യന്നൂർ പഞ്ചായത്തിലെ കുട്ടികളുടെ കരാട്ടെ പ്രദര്‍ശനം വിവ കേരളം പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനത്തോട് അനുബന്ധിച്ച് തലശ്ശേരി മുന്‍സിപ്പല്‍ ടൗണ്‍ഹാള്‍ അങ്കണത്തില്‍ നടന്നു. പന്ന്യന്നൂര്‍ പഞ്ചായത്തില്‍ നിന്നു പരിശീലനം ലഭിച്ച 30 ബാലസഭാ കുട്ടികളാണ് കരാട്ടെ പ്രദര്‍ശനം നടത്തിയത്.കരാട്ടെ അധ്യാപകനായ സുമേഷ് ചടയത്തിൻ്റെ നേതൃത്വത്തിലായിരുന്നു.പ്രദർശനം. പെണ്‍കുട്ടികൾക്ക് സ്വയം സുരക്ഷ എന്ന നിലയിലാണ് പരിശീലനം നല്‍കിയത്. പന്ന്യന്നൂര്‍ പഞ്ചായത്തിതലെ 30 കുട്ടികള്‍ക്കും ചെറുകുന്ന് പഞ്ചായത്തിലെ 30 കുട്ടികള്‍ക്കുമാണ് കരാട്ടെ പരിശീലനം നല്‍കിയത്. പ്രദർശനം കാണാൻ നിരവധി പേരാണ് ടൗൺ ഹാൾ അങ്കണത്തിലെത്തിയത്. കത്തകൾ, ആയുധ പ്രയോഗം, മെയ്യഭ്യാസ പ്രകടനം. ഓട് പൊട്ടിക്കൽ തുടങ്ങിയവ അരങ്ങേറി. വനിതകളുടെ ശിങ്കാരിമേളവും നടന്നു. വനിതകളുടെ വ്യത്യസ്ഥമായ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ശിങ്കാരിമേളത്തില്‍ പരിശീലനം നല്‍കിയത്. പ്രദർശനം കണ്ട ആരോഗ്യ മന്ത്രി വീണാ ജോർജ് കുട്ടികളെയും വനിതകളേയും അഭിനന്ദിച്ചു.ആരോഗ്യ പ്രവർത്തകരും ഉദ്യോഗസ്ഥരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. വിളർച്ചയ്ക്കെതിരെ അഞ്ച് പഞ്ചുകൾ എന്ന ബ്രോഷറിൻ്റെ പ്രകാശനവും ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവ്വഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98006/vivakerala)