---
title: "യൂത്ത് കോൺഗ്രസ് രക്തസാക്ഷി അനുസ്മരണ സമ്മേളനം "
english_title: "Youth Congress Martyrs Memorial Conference"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98018/Youth-Congress-Martyrs-Memorial-Conference"
published_at: "2023-02-18T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f0dbeb6252c_udf.jpg"
keywords: []
---

# യൂത്ത് കോൺഗ്രസ് രക്തസാക്ഷി അനുസ്മരണ സമ്മേളനം 

> **Lead Summary:** **പേരാവൂർ :** യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഷുഹൈബ് , ശരത് ലാൽ , കൃപേഷ് രക്തസാക്ഷിത്വ അനുസ്മരണ സമ്മേളനം നടക്കും. ഫെബ്രുവരി 21 ചൊവ്വാഴ്ച വൈകുന്നേരം നാല് മണിക്ക് പേരാവൂരിൽ വെച്ച് ചേരുന്ന അനുസ്മരണ സമ്മേളനത്തിൽ യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡണ്ട് സോനു വല്ലത്തുകാരൻ അദ്ധ്യക്ഷത വഹിക്കും.

## Article Content

**പേരാവൂർ :** യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഷുഹൈബ് , ശരത് ലാൽ , കൃപേഷ് രക്തസാക്ഷിത്വ അനുസ്മരണ സമ്മേളനം നടക്കും. ഫെബ്രുവരി 21 ചൊവ്വാഴ്ച വൈകുന്നേരം നാല് മണിക്ക് പേരാവൂരിൽ വെച്ച് ചേരുന്ന അനുസ്മരണ സമ്മേളനത്തിൽ യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡണ്ട് സോനു വല്ലത്തുകാരൻ അദ്ധ്യക്ഷത വഹിക്കും.

സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്യും. ദേശീയ കോർഡിനേറ്റർ ജെ.എസ് അഖിൽ മുഖ്യപ്രഭാഷണം നടത്തും. ജില്ല പ്രസിഡണ്ട് സുധീപ് ജെയിംസ് മുഖ്യാഥിതി ആയിരിക്കും. ശരത് ചന്ദ്രൻ , ജിജോ അറയ്ക്കൽ , ഷാനിദ് പുന്നാട് , കെ.എസ് ശ്രീകാന്ത് , സുമേഷ് കുമാർ , നിവിൽ മാനുവൽ , റെയിസൺ ജെയിംസ് , വി.എം രഞ്ജുഷ , ജോബിൻ പാണ്ടഞ്ചേരി , അബ്ദുൾ റഷീദ് , സനിൽ കുമാർ , നിയോജക മണ്ഡലം ഭാരവാഹികൾ , മണ്ഡലം പ്രസിഡണ്ടുമാർ എന്നിവർ നേതൃത്വം നൽകും .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98018/Youth-Congress-Martyrs-Memorial-Conference)