---
title: "സർക്കാർ ജീവനക്കാർ സ്വന്തമായി യൂട്യൂബ് ചാനൽ ആരംഭിക്കാനും നടത്താനും പാടില്ലെന്ന് നിർദേശം."
english_title: "It is suggested that government employees should not start and run their own YouTube channel."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98022/it-is-suggested-that-government-employees-should-not-start-and-run-their-own-youtube-channel"
published_at: "2023-02-18T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f0dfd54839a_yourube.jpg"
keywords: []
---

# സർക്കാർ ജീവനക്കാർ സ്വന്തമായി യൂട്യൂബ് ചാനൽ ആരംഭിക്കാനും നടത്താനും പാടില്ലെന്ന് നിർദേശം.

> **Lead Summary:** **തിരുവനന്തപുരം: **സർക്കാർ ജീവനക്കാർ സ്വന്തമായി യൂട്യൂബ് ചാനൽ ആരംഭിക്കാനും നടത്താനും പാടില്ലെന്ന് നിർദേശം. ആളുകൾ ചാനൽ സബ്​സ്​ക്രൈബ് ചെയ്യുമ്പോള്‍ ജീവനക്കാരന്​ വരുമാനമുണ്ടാകും. ഇത് സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാകുമെന്നതിനാൽ യൂട്യൂബ്​ ചാനൽ നടത്താനാകില്ലെന്നാണ്​ വിശദീകരണം. യൂട്യൂബ് ചാനൽ ആരംഭിക്കാനുള്ള അനുമതി തേടി അഗ്നിശമനസേനാംഗം നൽകിയ അപേക്ഷ നിരസിച്ചാണ് ആഭ്യന്തരവകുപ്പിന്‍റെ ഉത്തരവ്​. നിലവിൽ പല സർക്കാർ ജീവനക്കാരും യൂട്യൂബ്​ ചാനലുകളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്​. അതിലേറെയും കുടുംബാംഗങ്ങളുടെ പേരിലാണ്​. സർക്കാർ ജീവനക്കാർ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി ധനകാര്യവകുപ്പ്​ ഉൾപ്പെടെ ഉത്തരവ്​ ഇറക്കിയിട്ടുണ്ട്​. പൊലീസ്​ സേനാംഗങ്ങൾ യൂനിഫോമിൽ സമൂഹമാധ്യമങ്ങളിൽ റീലുകളിലും മറ്റും പ്രത്യക്ഷപ്പെടുകയോ ഫോട്ടോകൾ ഷെയർ ചെയ്യുകയോ പാടില്ലെന്ന്​ പൊലീസ്​ ആസ്ഥാനത്തുനിന്ന്​ പലപ്പോഴും സർക്കുലറായി നിർദേശിച്ചിരുന്നെങ്കിലും പാലിക്കപ്പെട്ടിരുന്നില്ല

## Article Content

**തിരുവനന്തപുരം: **സർക്കാർ ജീവനക്കാർ സ്വന്തമായി യൂട്യൂബ് ചാനൽ ആരംഭിക്കാനും നടത്താനും പാടില്ലെന്ന് നിർദേശം. ആളുകൾ ചാനൽ സബ്​സ്​ക്രൈബ് ചെയ്യുമ്പോള്‍ ജീവനക്കാരന്​ വരുമാനമുണ്ടാകും. ഇത് സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാകുമെന്നതിനാൽ യൂട്യൂബ്​ ചാനൽ നടത്താനാകില്ലെന്നാണ്​ വിശദീകരണം. യൂട്യൂബ് ചാനൽ ആരംഭിക്കാനുള്ള അനുമതി തേടി അഗ്നിശമനസേനാംഗം നൽകിയ അപേക്ഷ നിരസിച്ചാണ് ആഭ്യന്തരവകുപ്പിന്‍റെ ഉത്തരവ്​. നിലവിൽ പല സർക്കാർ ജീവനക്കാരും യൂട്യൂബ്​ ചാനലുകളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്​. അതിലേറെയും കുടുംബാംഗങ്ങളുടെ പേരിലാണ്​. സർക്കാർ ജീവനക്കാർ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി ധനകാര്യവകുപ്പ്​ ഉൾപ്പെടെ ഉത്തരവ്​ ഇറക്കിയിട്ടുണ്ട്​. പൊലീസ്​ സേനാംഗങ്ങൾ യൂനിഫോമിൽ സമൂഹമാധ്യമങ്ങളിൽ റീലുകളിലും മറ്റും പ്രത്യക്ഷപ്പെടുകയോ ഫോട്ടോകൾ ഷെയർ ചെയ്യുകയോ പാടില്ലെന്ന്​ പൊലീസ്​ ആസ്ഥാനത്തുനിന്ന്​ പലപ്പോഴും സർക്കുലറായി നിർദേശിച്ചിരുന്നെങ്കിലും പാലിക്കപ്പെട്ടിരുന്നില്ല

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98022/it-is-suggested-that-government-employees-should-not-start-and-run-their-own-youtube-channel)