---
title: "മൂന്നര മാസം മുമ്പ്​ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. "
english_title: "A Malayali youth who went missing three and a half months ago was found dead."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98034/a-malayali-youth-who-went-missing-three-and-a-half-months-ago-was-found-dead"
published_at: "2023-02-18T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f0e9f6c26d4_xcvxcb.jpg"
keywords: []
---

# മൂന്നര മാസം മുമ്പ്​ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. 

> **Lead Summary:** **ദുബൈ: **മൂന്നര മാസം മുമ്പ്​ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട്​ കൊയിലാണ്ടി പുത്തലത്ത്​ വീട്ടിൽ അമൽ സതീശനാണ്​ മരിച്ചത്​. കഴിഞ്ഞ വർഷം ഒക്​ടോബർ 20 മുതലാണ്​ അമലിനെ ദുബൈ വർസാനിൽ നിന്ന്​ കാണാതായത്​.

## Article Content

**ദുബൈ: **മൂന്നര മാസം മുമ്പ്​ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട്​ കൊയിലാണ്ടി പുത്തലത്ത്​ വീട്ടിൽ അമൽ സതീശനാണ്​ മരിച്ചത്​. കഴിഞ്ഞ വർഷം ഒക്​ടോബർ 20 മുതലാണ്​ അമലിനെ ദുബൈ വർസാനിൽ നിന്ന്​ കാണാതായത്​.

ജോലി സ്ഥലത്ത്​ നി​ന്നിറങ്ങിയ അമൽ പിന്നീട്​ തിരികെയെത്തിയില്ല. പിതാവ്​ ഉൾപെടെ യു.എ.ഇയിൽ എത്തി തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ദുബൈ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടയിലാണ്​ മൃതദേഹം ദുബൈയിലെ മോർച്ചറിയിലുണ്ടെന്ന വിവരം ലഭിച്ചത്​. പിതാവ്​: സതീശൻ. മാതാവ്​: പ്രമീള. മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കുമെന്ന് സാമൂഹ്യ പ്രവർത്തകരായ നസീർ വാടാനപ്പള്ളി, തമീം അബൂബക്കർ പുറക്കാട്‌, ഫൈസൽ കണ്ണോത്ത് എന്നിവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98034/a-malayali-youth-who-went-missing-three-and-a-half-months-ago-was-found-dead)