---
title: "ലക്കി സിങ്ങായി മോഹന്‍ലാല്‍ എത്തുന്നു;"
english_title: "Mohanlal new movie monster "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/9808/mohanlal-new-movie-monster"
published_at: "2021-11-10T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618b59d0912f3_255454595_449353863224551_2547436271931456277_n.jpg"
keywords: []
---

# ലക്കി സിങ്ങായി മോഹന്‍ലാല്‍ എത്തുന്നു;

> **Lead Summary:**  പുലിമുരുകന് ശേഷം മോഹന്‍ലാല്‍ നായകനായി വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. 'മോണ്‍സ്റ്റര്‍' എന്നാണ് സിനിമയുടെ പേര്.

## Article Content

 പുലിമുരുകന് ശേഷം മോഹന്‍ലാല്‍ നായകനായി വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. 'മോണ്‍സ്റ്റര്‍' എന്നാണ് സിനിമയുടെ പേര്.

ലക്കി സിങ് എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തുന്നു. ചിത്രം നിര്‍മിക്കുന്നത് ആന്റണിപെരുമ്പാവൂരാണ്. ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ എത്തുന്നത്. പുലിമുരുകന്റെ തിരക്കഥാകൃത്ത് ഉദയ് കൃഷ്ണനാണ് മോണ്‍സ്റ്ററിന്റെയും രചന. പുലിമുരുകന്‍ ടീം ഒന്നിക്കുന്ന ചിത്രത്തെക്കുറിച്ച്‌ കോവിഡിന് മുന്‍പ് തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. പുലിമരുകന്റെ വന്‍വിജയത്തിന് ശേഷം പഴയ ടീം വീണ്ടും ഒന്നിക്കുന്നതിനെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാണുന്നത്.

സതീഷ് കുറുപ്പാണ് ഛായാഗ്രഹണം. എഡിറ്റിങ് ഷമീര്‍ മുഹമ്മദ്. സംഗീതം ദീപക് ദേവ്. ആര്‍ട് ഷാജി നടുവില്‍. ആക്ഷന്‍ സ്റ്റണ്ച് സില്‍വ. സിനിമയുടെ ചിത്രീകരണം നവംബര്‍ 10ന് ആരംഭിച്ചു. മോഹന്‍ലാലിന്റേതായി നിരവധി ചിത്രങ്ങളാണ് പുറത്തിറങ്ങാനുള്ളത്. മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് ആദ്യം പുറത്തിറങ്ങുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി, ബി ഉണ്ണികൃഷ്ണന്റെ ആറാട്ട്, ഷാജി കൈലാസ് ചിത്രം എലോണ്‍, ജീത്തു ജോസഫിന്റെ 12ത്ത് മാന്‍ എന്നിവയാണ് മറ്റ് ചിത്രങ്ങള്‍

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/9808/mohanlal-new-movie-monster)