---
title: "പാഴ് വസ്തുക്കൾ കൊണ്ട് വാഹനങ്ങൾ മുതൽ ശബരിമല ക്ഷേത്രം വരെ നിർമ്മിച്ച് കണ്ണൂർ സ്വദേശി"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98108/kannur"
published_at: "2023-02-19T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f1ae33b068f_IMG-20230219-WA0019.jpg"
keywords: []
---

# പാഴ് വസ്തുക്കൾ കൊണ്ട് വാഹനങ്ങൾ മുതൽ ശബരിമല ക്ഷേത്രം വരെ നിർമ്മിച്ച് കണ്ണൂർ സ്വദേശി

> **Lead Summary:** പാഴ് വസ്തുക്കൾ കൊണ്ട് വാഹനങ്ങൾ മുതൽ ശബരിമല ക്ഷേത്രം വരെ നിർമ്മിച്ച് കണ്ണൂർ സ്വദേശി.കണ്ണൂർ ജില്ലയിലെ കൈതപ്രം ചെറുവിച്ചേരി സ്വദേശി രാഹുൽ രാമചന്ദ്രൻ ആണ് പാഴ്‌വസ്തുക്കൾ കൊണ്ട് കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നത്. വാദ്യോപകരണങ്ങളിൽ തുടങ്ങി വാഹനങ്ങളും അതിലുപരി ശബരിമല ക്ഷേത്രത്തിന്റെ മീനിയേച്ചർ രൂപവും രാഹുലിന്റെ നിർമ്മിതികളിലുണ്ട്. കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ജീവനക്കാരനാണ് രാഹുൽ. ബാല്യത്തിലെ കരകൗശല വസ്തുക്കൾ നിർമ്മിക്കാൻ താല്പര്യമുണ്ടായിരുന്നു എന്നും കോവിഡ്ക്കാലത്താണ് കരകൗശല നിർമ്മാണത്തിലേക്ക് തിരിഞ്ഞതെന്നും ഹോബി എന്നതിനപ്പുറം യാതൊരുതര വരുമാർഗമായി ഇതിനെ കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

## Article Content

പാഴ് വസ്തുക്കൾ കൊണ്ട് വാഹനങ്ങൾ മുതൽ ശബരിമല ക്ഷേത്രം വരെ നിർമ്മിച്ച് കണ്ണൂർ സ്വദേശി.കണ്ണൂർ ജില്ലയിലെ കൈതപ്രം ചെറുവിച്ചേരി സ്വദേശി രാഹുൽ രാമചന്ദ്രൻ ആണ് പാഴ്‌വസ്തുക്കൾ കൊണ്ട് കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നത്. വാദ്യോപകരണങ്ങളിൽ തുടങ്ങി വാഹനങ്ങളും അതിലുപരി ശബരിമല ക്ഷേത്രത്തിന്റെ മീനിയേച്ചർ രൂപവും രാഹുലിന്റെ നിർമ്മിതികളിലുണ്ട്. കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ജീവനക്കാരനാണ് രാഹുൽ. ബാല്യത്തിലെ കരകൗശല വസ്തുക്കൾ നിർമ്മിക്കാൻ താല്പര്യമുണ്ടായിരുന്നു എന്നും കോവിഡ്ക്കാലത്താണ് കരകൗശല നിർമ്മാണത്തിലേക്ക് തിരിഞ്ഞതെന്നും ഹോബി എന്നതിനപ്പുറം യാതൊരുതര വരുമാർഗമായി ഇതിനെ കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

> പാഴ്‌വസ്തു നിർമ്മാണത്തിൽ കമ്പമുള്ള ഒരുപറ്റം ആളുകളുടെ കൂട്ടായ്മയായ " ടീം എം at മീനിയെച്ചർ" എന്ന സൗഹൃദ കൂട്ടായ്മ ഒരുപാട് പ്രോത്സാഹനം നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുലിന്റെ നേതൃത്വത്തിൽ കരകൗശല വസ്തുക്കളുടെ പ്രദർശനവും ഒപ്പം വിദ്യാർത്ഥികൾക്ക് കരകൗശല വസ്തുക്കളുടെ നിർമ്മാണ പരിശീലനവും നടന്നു വരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98108/kannur)