---
title: "മുഖ്യമന്ത്രിയുടെ കോഴിക്കോട്ടെ പരിപാടിയിൽ കറുത്ത വസ്ത്രത്തിന് വിലക്ക് "
english_title: "Black dress banned at Chief Minister's event in Kozhikode "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98115/black-dress-banned-at-chief-ministers-event-in-kozhikode"
published_at: "2023-02-19T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f1b61cf3191_images_(27).jpeg"
keywords: []
---

# മുഖ്യമന്ത്രിയുടെ കോഴിക്കോട്ടെ പരിപാടിയിൽ കറുത്ത വസ്ത്രത്തിന് വിലക്ക് 

> **Lead Summary:** കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത വസ്ത്രത്തിന് വിലക്ക്. മീഞ്ചന്ത സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജിലെ പരിപാടിയിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ കറുത്ത മാസ്കും വസ്ത്രവും ഒഴിവാക്കണമെന്ന നിർദേശം പ്രിൻസിപ്പലാണ് പുറപ്പെടുവിച്ചത്. മുകളിൽ നിന്നുള്ള നിർദേശം കുട്ടികളെ അറിയിക്കുക മാത്രമാണ് ചെയ്തതെന്നാണ് കോളജ് അധികൃതർ നൽകുന്ന വിശദീകരണം.

## Article Content

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത വസ്ത്രത്തിന് വിലക്ക്. മീഞ്ചന്ത സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജിലെ പരിപാടിയിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ കറുത്ത മാസ്കും വസ്ത്രവും ഒഴിവാക്കണമെന്ന നിർദേശം പ്രിൻസിപ്പലാണ് പുറപ്പെടുവിച്ചത്. മുകളിൽ നിന്നുള്ള നിർദേശം കുട്ടികളെ അറിയിക്കുക മാത്രമാണ് ചെയ്തതെന്നാണ് കോളജ് അധികൃതർ നൽകുന്ന വിശദീകരണം.

അതേസമയം, കറുത്ത വസ്ത്രം ധരിച്ചെത്തുന്നവരെ പരിപാടി നടക്കുന്ന ഹാളിലേക്ക് കടത്തിവിടുന്നുണ്ട്. മീഞ്ചന്ത സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജിൽ സംഘടിപ്പിക്കുന്ന ജൈവ വൈവിധ്യ കോൺഗ്രസിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി എത്തിയത്. മുഖ്യമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട കോളജും പരിസരവും കനത്ത സുരക്ഷയിലാണ്. ഗസ്റ്റ് ഹൗസിൽ നിന്ന് കോളജിലേക്ക് വരുന്ന റോഡിലും സുരക്ഷ ശക്തമാക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98115/black-dress-banned-at-chief-ministers-event-in-kozhikode)