---
title: "ആദിവാസി ഊരുകളിൽ 4ജി : ബിഎസ്എൻഎൽ ടവറിന് ഇളവ്"
english_title: "4G in tribal villages: Concession for BSNL tower "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98123/4g-in-tribal-villages-concession-for-bsnl-tower"
published_at: "2023-02-19T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f1bbcbe7454_swarajya_2022-04_bdc2b4bd-5b1d-4d89-b61b-1aba9c1f39b7_tower_2.jpg"
keywords: []
---

# ആദിവാസി ഊരുകളിൽ 4ജി : ബിഎസ്എൻഎൽ ടവറിന് ഇളവ്

> **Lead Summary:**  തിരുവനന്തപുരം : ഗോത്ര ഗ്രാമങ്ങളിലും ആദിവാസി ഊരുകളിലും ഉൾപ്പെടെ 4ജി കണക്ടിവിറ്റി ഉറപ്പാക്കാൻ ബിഎസ്എൻഎൽ ടവറുകൾ സ്ഥാപിക്കാൻ ഇളവുകൾ നൽകി സംസ്ഥാന സർക്കാർ ഉത്തരവ്. വിദ്യാർഥികൾക്കു പഠന സൗകര്യം കുറഞ്ഞ 437 ആദിവാസി ഉൾഗ്രാമങ്ങളിൽ ഇന്റർനെറ്റ് കണക്ടിവിറ്റി ഉറപ്പാക്കാൻ ടെലികോം, ഇന്റർനെറ്റ് സേവന ദാതാക്കൾക്ക് 5 സെന്റ് വരെ സർക്കാർ ഭൂമി സെന്റിന് 5000 രൂപ നിരക്കിൽ 30 വർഷ ത്തേക്ക് പാട്ടത്തിന് നൽകാൻ നേരത്തേ അനുമതി നൽകിയിരുന്നു.

## Article Content

 തിരുവനന്തപുരം : ഗോത്ര ഗ്രാമങ്ങളിലും ആദിവാസി ഊരുകളിലും ഉൾപ്പെടെ 4ജി കണക്ടിവിറ്റി ഉറപ്പാക്കാൻ ബിഎസ്എൻഎൽ ടവറുകൾ സ്ഥാപിക്കാൻ ഇളവുകൾ നൽകി സംസ്ഥാന സർക്കാർ ഉത്തരവ്. വിദ്യാർഥികൾക്കു പഠന സൗകര്യം കുറഞ്ഞ 437 ആദിവാസി ഉൾഗ്രാമങ്ങളിൽ ഇന്റർനെറ്റ് കണക്ടിവിറ്റി ഉറപ്പാക്കാൻ ടെലികോം, ഇന്റർനെറ്റ് സേവന ദാതാക്കൾക്ക് 5 സെന്റ് വരെ സർക്കാർ ഭൂമി സെന്റിന് 5000 രൂപ നിരക്കിൽ 30 വർഷ ത്തേക്ക് പാട്ടത്തിന് നൽകാൻ നേരത്തേ അനുമതി നൽകിയിരുന്നു.

214 ഗ്രാമങ്ങളിൽ ഇപ്പോഴും ഇന്റർനെറ്റ് എത്തിയിട്ടില്ല. രാജ്യത്തെ 25000 ഗ്രാമങ്ങളിലേക്ക് 4ജി കണക്ടിവിറ്റി എത്തിക്കുന്ന പദ്ധതിയുടെ ഭാഗമായി കേരളത്തിലെ ഈ 214 ഗ്രാമങ്ങളെയും ടെലികമ്യൂണിക്കേഷൻ വകുപ്പ് തിരഞ്ഞെടുത്തു. ബിഎസ്എൻഎൽ നടത്തിയ സർവേയിൽ 107 സ്ഥലങ്ങൾ ടവർ സ്ഥാപിക്കാനായി കണ്ടെത്തി. ഡിസംബറിനു മുൻപ് 214 ഗ്രാമങ്ങളിലും 4ജി കണക്ടിവിറ്റി ലഭ്യമാക്കുകയാണ് ലക്ഷ്യം. യൂണിവേഴ്സൽ സർവീസ് ഒബ്ലിഗേഷൻ ഫണ്ട് (യുഎസ്എഫ്) ആണ് പദ്ധതിക്കു സാമ്പത്തിക സഹായം നൽകുന്നത്.

പദ്ധതിക്കു സർക്കാർ നിർദേശങ്ങൾ ഇങ്ങനെ.

ഏതു സർക്കാർ ഭൂമിയിലും ടവർ സ്ഥാപിക്കാൻ അനുയോജ്യമാണെന്നു കണ്ടാൽ പരമാവധി 5 സെന്റ് വരെ പ്രതിവർഷം സെന്റിന് 5000 രൂപ നിരക്കിൽ 30 വർഷത്തേക്ക് പാട്ടത്തിനു നൽകും. അതതു വകുപ്പ് മേധാവിക്കാണ് സ്ഥലം അനുവദിക്കാനുള്ള അധികാരം.

ഒപ്റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിക്കാൻ റോഡ് മുറിക്കാനും കുഴിക്കാനും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിലോ പൊതുമരാമത്ത് വകുപ്പിലോ | ആവശ്യമായ രേഖകൾ നൽകി മുൻകൂർ അനുമതി നേടണം. ഗോത്ര മേഖലയിൽ മഴക്കാലത്ത് ഉൾപ്പെടെ കേബിൾ സ്ഥാപിക്കുന്നതിനു കുഴിയെടുക്കാൻ അനുമതി നൽകും .

വനഭൂമിയിൽ ടവറും കേബിളും സ്ഥാപിക്കാൻ 3 ദിവസത്തിനുള്ളിൽ വനം വകുപ്പിന്റെ അനുമതി ലഭ്യമാക്കും. കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമെങ്കിൽ അതു ബിഎസ്എൻഎൽ നേരിട്ട് വാങ്ങണം.

പദ്ധതി തടസ്സമില്ലാതെ വേഗം പൂർത്തിയാക്കാൻ ആവശ്യമായ എല്ലാ ക്ലിയറൻസ് രേഖകളും ബിഎസ്എൻഎൽ നേടണം.

ടവറിന് ആവശ്യമായ വൈദ്യുതി കണക്ഷൻ കെഎസ്ഇബി നൽകും.

സ്വകാര്യ ഭൂമി ആവശ്യമെങ്കിൽ ബിഎസ്എൻഎൽ സ്വന്തം നിലയിൽ നടപടി സ്വീകരിക്കണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98123/4g-in-tribal-villages-concession-for-bsnl-tower)