---
title: "മിക്സഡ് സ്കൂളാക്കാൻ മാനദണ്ഡങ്ങൾ: ഉത്തരവിറങ്ങി. "
english_title: "Criteria for making a mixed school: Order issued."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98131/criteria-for-making-a-mixed-school-order-issued"
published_at: "2023-02-19T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f1c28e2b6e1_sdfg.jpg"
keywords: []
---

# മിക്സഡ് സ്കൂളാക്കാൻ മാനദണ്ഡങ്ങൾ: ഉത്തരവിറങ്ങി. 

> **Lead Summary:** **കോട്ടയം**: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് മേഖലകളിലുള്ള ബോയ്സ്, ഗേൾസ് സ്കൂളുകൾ അടുത്ത അധ്യയനവർഷം മുതൽ മിക്സ്ഡ് സ്കൂ ളുകളാക്കാൻ നടപ്പാക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് ഉത്തരവിറങ്ങി. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സുരക്ഷിതമായ ശുചിമുറികൾ വെവ്വേറെ വേണം. അധിക വിദ്യാർഥികളെ ഉൾ ക്കൊള്ളാൻ കഴിയും വിധമുള്ള മൈതാനവും ഉറപ്പാക്കണം.

## Article Content

**കോട്ടയം**: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് മേഖലകളിലുള്ള ബോയ്സ്, ഗേൾസ് സ്കൂളുകൾ അടുത്ത അധ്യയനവർഷം മുതൽ മിക്സ്ഡ് സ്കൂ ളുകളാക്കാൻ നടപ്പാക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് ഉത്തരവിറങ്ങി. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സുരക്ഷിതമായ ശുചിമുറികൾ വെവ്വേറെ വേണം. അധിക വിദ്യാർഥികളെ ഉൾ ക്കൊള്ളാൻ കഴിയും വിധമുള്ള മൈതാനവും ഉറപ്പാക്കണം.

സർക്കാർ സ്കൂളുകൾക്കായി തദ്ദേശ സ്ഥാപനത്തിന്റെ അനു മതിയോടെ പിടിഎ കമ്മിറ്റിയും എയ്ഡഡ് സ്കൂളുകൾക്കായി മാനേജരും പൊതു വിദ്യാഭ്യാസ ഡയറക്ടർ മുഖേന സർക്കാരിന് അപേക്ഷ നൽകണം. സ്കൂളിന്റെ 3 കിലോമീറ്റർ ചുറ്റളവിലെ അൺഎയ്ഡഡ് ഉൾ പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമഗ്ര വിവരങ്ങളും അപേക്ഷയോടൊപ്പം നൽകണം. അധിക തസ്തികകൾ വേണ്ടി വന്നാൽ അടുത്ത 4 അധ്യയന വർഷത്തേക്കു സംരക്ഷിത അധ്യാപകരെ നിയമിക്കണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98131/criteria-for-making-a-mixed-school-order-issued)