---
title: "അധ്യാപകർക്ക് രാവിലെയും ഉച്ചകഴിഞ്ഞും പരീക്ഷ"
english_title: "Morning and afternoon exam for teachers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98134/morning-and-afternoon-exam-for-teachers"
published_at: "2023-02-19T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f1c44eb2cc3_dfgfd.jpg"
keywords: []
---

# അധ്യാപകർക്ക് രാവിലെയും ഉച്ചകഴിഞ്ഞും പരീക്ഷ

> **Lead Summary:** **തിരുവനന്തപുരം: രാ**വിലെ എസ്എസ്എൽസി പരീക്ഷാ ഡ്യൂട്ടിയുള്ള അധ്യാപകർ ഉച്ചകഴിഞ്ഞ് 1- 9 ക്ലാസുകളിലെ പരീ ക്ഷയും നടത്തേണ്ടി വരും. എസ്എസ്എൽസി പരീക്ഷ നടക്കുന്ന ദിവസങ്ങളിൽ മറ്റു ക്ലാസുകളിലെ പരീക്ഷയ്ക്ക് അധ്യാ പകരുടെ കുറവുണ്ടായാൽ എസ്എസ്എൽസി ഡ്യൂട്ടിക്കു വന്നവരെ നിയോഗിക്കാനാണു തീരുമാനം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ക്വാളിറ്റി ഇംപ്രൂവ്മെന്റ പ്രോഗ്രാം (ക്യുഐപി) കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം. എസ്എസ്എൽസി പരീക്ഷ നടത്തുന്ന ദിവസങ്ങളിൽ ത്തന്നെ മറ്റു ക്ലാസുകളിലെ പരീക്ഷയും ഇത്തവണ നടക്കുന്നുണ്ട്. ഇതോടെ എസ്എസ്എൽസി ഡ്യൂട്ടിക്കു വരുന്ന അധ്യാപകർ ഉച്ചയ്ക്കു ശേഷവും അതേ സ്കൂളിൽ തുടരേണ്ടി വരുമെന്നു വ്യക്തമായി.

## Article Content

**തിരുവനന്തപുരം: രാ**വിലെ എസ്എസ്എൽസി പരീക്ഷാ ഡ്യൂട്ടിയുള്ള അധ്യാപകർ ഉച്ചകഴിഞ്ഞ് 1- 9 ക്ലാസുകളിലെ പരീ ക്ഷയും നടത്തേണ്ടി വരും. എസ്എസ്എൽസി പരീക്ഷ നടക്കുന്ന ദിവസങ്ങളിൽ മറ്റു ക്ലാസുകളിലെ പരീക്ഷയ്ക്ക് അധ്യാ പകരുടെ കുറവുണ്ടായാൽ എസ്എസ്എൽസി ഡ്യൂട്ടിക്കു വന്നവരെ നിയോഗിക്കാനാണു തീരുമാനം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ക്വാളിറ്റി ഇംപ്രൂവ്മെന്റ പ്രോഗ്രാം (ക്യുഐപി) കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം. എസ്എസ്എൽസി പരീക്ഷ നടത്തുന്ന ദിവസങ്ങളിൽ ത്തന്നെ മറ്റു ക്ലാസുകളിലെ പരീക്ഷയും ഇത്തവണ നടക്കുന്നുണ്ട്. ഇതോടെ എസ്എസ്എൽസി ഡ്യൂട്ടിക്കു വരുന്ന അധ്യാപകർ ഉച്ചയ്ക്കു ശേഷവും അതേ സ്കൂളിൽ തുടരേണ്ടി വരുമെന്നു വ്യക്തമായി.

എൽപി, യുപി ക്ലാസുകൾ ഉൾപ്പെട്ട ഹൈസ്കൂളുകളിലാണ് ഈ ക്രമീകരണം. എസ് എസ് എൽസി ഡ്യൂട്ടിക്കായി ഓരോ സ്കൂളിൽ നിന്നും വിടുതൽ ചെയ്യുന്ന അധ്യാപകരെ നിശ്ചിത സ്കൂളുകളിലേക്കു നിയോഗിച്ച് പട്ടിക ഇറക്കുന്നത് ജില്ലാ വിദ്യാഭ്യാസ ഓഫിസർമാരാണ്. അതേസമയം ഇവർക്ക് അധിക ഡ്യൂട്ടി അനുവദിക്കേണ്ടത് ആരാണെന്ന കാര്യം വ്യക്ത മല്ല. ക്യുഐപി യോഗ തീരുമാനം അറിയിപ്പായി വന്നെങ്കിലും ഇതു സംബന്ധിച്ച് സർക്കുലർ ഇറങ്ങിയിട്ടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98134/morning-and-afternoon-exam-for-teachers)