---
title: "ഇറച്ചിയിൽ പുഴുവെന്ന പരാതിയിൽ അധികൃതർ നടത്തിയ പരിശോധനയിൽ ചിക്കൻ ആൻഡ് മീറ്റ് സ്റ്റാൾ അടപ്പിച്ചു."
english_title: "The chicken and meat stall was closed due to the inspection conducted by the authorities on the complaint of worms in the meat."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98136/the-chicken-and-meat-stall-was-closed-due-to-the-inspection-conducted-by-the-authorities-on-the-complaint-of-worms-in-the-meat"
published_at: "2023-02-19T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f1c56b469db_dfgh.jpg"
keywords: []
---

# ഇറച്ചിയിൽ പുഴുവെന്ന പരാതിയിൽ അധികൃതർ നടത്തിയ പരിശോധനയിൽ ചിക്കൻ ആൻഡ് മീറ്റ് സ്റ്റാൾ അടപ്പിച്ചു.

> **Lead Summary:** **പേരാവൂർ :** ഇറച്ചിയിൽ പുഴുവെന്ന പരാതിയിൽ അധികൃതർ നടത്തിയ പരിശോധനയിൽ നെടുംപുറംചാലിലെ സെയ്ന്റ് ജോർജ് ചിക്കൻ ആൻഡ് മീറ്റ് സ്റ്റാൾ അടപ്പിച്ചു. കോളയാട് പഞ്ചായത്ത് ആരോഗ്യവകുപ്പ്, പേരാവൂർ പോലീസ്, കോളയാട് പഞ്ചായത്തധികൃതർ എന്നിവർ നടത്തിയ പരിശോധനയിൽ ഇവിടെനിന്ന് വിറ്റിരുന്ന മാട്ടിറച്ചിയിൽ പുഴുക്കളെ കണ്ടെത്തി. അധികൃതർ പിടികൂടിയ മലിനമായ നാല്പതോളം കിലോ ഇറച്ചി കുഴിച്ചുമൂടി.

## Article Content

**പേരാവൂർ :** ഇറച്ചിയിൽ പുഴുവെന്ന പരാതിയിൽ അധികൃതർ നടത്തിയ പരിശോധനയിൽ നെടുംപുറംചാലിലെ സെയ്ന്റ് ജോർജ് ചിക്കൻ ആൻഡ് മീറ്റ് സ്റ്റാൾ അടപ്പിച്ചു. കോളയാട് പഞ്ചായത്ത് ആരോഗ്യവകുപ്പ്, പേരാവൂർ പോലീസ്, കോളയാട് പഞ്ചായത്തധികൃതർ എന്നിവർ നടത്തിയ പരിശോധനയിൽ ഇവിടെനിന്ന് വിറ്റിരുന്ന മാട്ടിറച്ചിയിൽ പുഴുക്കളെ കണ്ടെത്തി. അധികൃതർ പിടികൂടിയ മലിനമായ നാല്പതോളം കിലോ ഇറച്ചി കുഴിച്ചുമൂടി.

കട പ്രവർത്തിക്കരുതെന്ന് ഉടമയ്ക്ക് നിർദേശം നൽകുകയും നോട്ടീസ് നൽകുകയും ചെയ്തു. പേരാവൂർ പോലീസ് അഡീഷണൽ സബ് ഇൻസ്പെക്ടർ മനോജ്‌കുമാർ, ഹെൽത്ത്‌ ഇൻസ്പെക്ടർ പ്രകാശ് ജേക്കബ്, വാർഡ് മെമ്പർ പി. സജീവൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98136/the-chicken-and-meat-stall-was-closed-due-to-the-inspection-conducted-by-the-authorities-on-the-complaint-of-worms-in-the-meat)