---
title: "നിരീക്ഷണ ക്യാമറ നിർദേശം സ്വകാര്യ ബസ് ഉടമകൾ തള്ളി "
english_title: "Private bus owners rejected the surveillance camera proposal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98144/private-bus-owners-rejected-the-surveillance-camera-proposal"
published_at: "2023-02-19T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f1ca079f58b_camera.jpg"
keywords: []
---

# നിരീക്ഷണ ക്യാമറ നിർദേശം സ്വകാര്യ ബസ് ഉടമകൾ തള്ളി 

> **Lead Summary:** **കോഴിക്കോട് : **സ്വകാര്യ ബസുകളിൽ മാർച്ച് ഒന്നിനുള്ളിൽ നിരീക്ഷണ ക്യാമറ ഘടിപ്പിക്കണമെന്ന് ഗതാഗത വകുപ്പിന്റെ നിർദേശം സ്വകാര്യ ബസ് ഉടമകൾ തള്ളി. സ്വകാര്യ സ്റ്റേജ് ക്യാരേജുകളിൽ മുൻവശത്തും ഉള്ളിലും പിറകിലുമായി കാണ ത്തക്ക രീതിയിൽ സിസിടിവി ക്യ മറ ഘടിപ്പിക്കണമെന്നാണ് കഴിഞ്ഞ ദിവസം മോട്ടർ വാഹന വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ മന്ത്രി നിർദേശിച്ചത്. 28 നുള്ളിൽ നിയമം നടപ്പാക്കണമെന്നും മാർച്ച് ഒന്നു മുതൽ മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം ബസുകൾ പരിശോധിക്കണമെന്നും നിർദേശം നൽകി. എന്നാൽ നിർദേശം ഗുണകരമാണെന്നും കുറഞ്ഞ സമയ പരി ധിക്കുള്ളിൽ ക്യാമറ ഘടിപ്പി ക്കാൻ കഴിയില്ലെന്നും ഉടമകൾ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് പരിശോധന തുടർന്നാൽ സർവീസ് നിർത്തിവയ്ക്കേ ണ്ടി വരുമെന്നാണ് ബസ് ഉടമകൾ പറയുന്നത്. സംസ്ഥാനത്ത് 8,500 ലേറെ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നുണ്ട്. തൽകാലം 2 ക്യാമറ സ്ഥാപിക്കണം. ഇത്രയും വാഹനങ്ങൾക്ക് ക്യാമറയുമായി ബന്ധപ്പെട്ട സംവിധാനം സംസ്ഥാനത്ത് ലഭ്യമാകണം. മാത്രമല്ല ഏതുതരം ക്യാമറയാണ് ഘടിപ്പിക്കേണ്ടതെന്നു വ്യക്തമാക്കിയിട്ടില്ല. ക്യാമറ ഘടിപ്പിക്കുന്ന സാമ്പത്തിക ബാധ്യതയിൽ 5,000 രൂപ വരെ സർക്കാർ നൽകുമെ ന്നു അറിയിച്ചിട്ടുണ്ട്. എന്നാൽ കുറഞ്ഞത് 15,000 രൂപ ചെലവുവരു മെന്നാണ് ഉടമകൾ പറയുന്നത്. ക്യാമറ സ്ഥാപിക്കാനുള്ള സമയം നീട്ടിത്തരണമെന്ന് ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.ടി.വാസുദേവൻ പറഞ്ഞു. 28 ന് കലക്ട്രേറ്റി നു മുന്നിൽ ബസ് ഉടമകൾ ധർണ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

## Article Content

**കോഴിക്കോട് : **സ്വകാര്യ ബസുകളിൽ മാർച്ച് ഒന്നിനുള്ളിൽ നിരീക്ഷണ ക്യാമറ ഘടിപ്പിക്കണമെന്ന് ഗതാഗത വകുപ്പിന്റെ നിർദേശം സ്വകാര്യ ബസ് ഉടമകൾ തള്ളി. സ്വകാര്യ സ്റ്റേജ് ക്യാരേജുകളിൽ മുൻവശത്തും ഉള്ളിലും പിറകിലുമായി കാണ ത്തക്ക രീതിയിൽ സിസിടിവി ക്യ മറ ഘടിപ്പിക്കണമെന്നാണ് കഴിഞ്ഞ ദിവസം മോട്ടർ വാഹന വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ മന്ത്രി നിർദേശിച്ചത്. 28 നുള്ളിൽ നിയമം നടപ്പാക്കണമെന്നും മാർച്ച് ഒന്നു മുതൽ മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം ബസുകൾ പരിശോധിക്കണമെന്നും നിർദേശം നൽകി. എന്നാൽ നിർദേശം ഗുണകരമാണെന്നും കുറഞ്ഞ സമയ പരി ധിക്കുള്ളിൽ ക്യാമറ ഘടിപ്പി ക്കാൻ കഴിയില്ലെന്നും ഉടമകൾ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് പരിശോധന തുടർന്നാൽ സർവീസ് നിർത്തിവയ്ക്കേ ണ്ടി വരുമെന്നാണ് ബസ് ഉടമകൾ പറയുന്നത്. സംസ്ഥാനത്ത് 8,500 ലേറെ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നുണ്ട്. തൽകാലം 2 ക്യാമറ സ്ഥാപിക്കണം. ഇത്രയും വാഹനങ്ങൾക്ക് ക്യാമറയുമായി ബന്ധപ്പെട്ട സംവിധാനം സംസ്ഥാനത്ത് ലഭ്യമാകണം. മാത്രമല്ല ഏതുതരം ക്യാമറയാണ് ഘടിപ്പിക്കേണ്ടതെന്നു വ്യക്തമാക്കിയിട്ടില്ല. ക്യാമറ ഘടിപ്പിക്കുന്ന സാമ്പത്തിക ബാധ്യതയിൽ 5,000 രൂപ വരെ സർക്കാർ നൽകുമെ ന്നു അറിയിച്ചിട്ടുണ്ട്. എന്നാൽ കുറഞ്ഞത് 15,000 രൂപ ചെലവുവരു മെന്നാണ് ഉടമകൾ പറയുന്നത്. ക്യാമറ സ്ഥാപിക്കാനുള്ള സമയം നീട്ടിത്തരണമെന്ന് ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.ടി.വാസുദേവൻ പറഞ്ഞു. 28 ന് കലക്ട്രേറ്റി നു മുന്നിൽ ബസ് ഉടമകൾ ധർണ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98144/private-bus-owners-rejected-the-surveillance-camera-proposal)