---
title: "കണ്ണൂരിൽ നിന്ന് എല്ലാ സർവീസും താൽക്കാലികമായി അവസാനിപ്പിച്ച് എയർ ഇന്ത്യ."
english_title: "Air India has temporarily suspended all services from Kannur."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98149/air-india-has-temporarily-suspended-all-services-from-kannur"
published_at: "2023-02-19T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f1cd44def3e_aATU.jpg"
keywords: []
---

# കണ്ണൂരിൽ നിന്ന് എല്ലാ സർവീസും താൽക്കാലികമായി അവസാനിപ്പിച്ച് എയർ ഇന്ത്യ.

> **Lead Summary:** **മട്ടന്നൂർ: **കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ സർവീസും താത്കാലികമായി അവസാനിപ്പിച്ച് എയർ ഇന്ത്യ. കണ്ണൂർ ഡൽഹി സെക്ടറിലായി രുന്നു കണ്ണൂരിൽ നിന്ന് എയർ ഇന്ത്യ ആഴ്ചയിൽ 5 ദിവസം സർവീസ് നടത്തിയിരുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് അവസാന സർവീസ് നടത്തിയത്. എയർ ഇന്ത്യ, എയർ ഏഷ്യ എയർ വിസ്താര തുടങ്ങിയ കമ്പനികളുമായുള്ള ലയന നടപടികളുമായി ബന്ധപ്പെ ട്ടാണ് സർവീസ് താൽക്കാലികമായി നിർത്തിയത്. ലയന നടപടി കൾ പൂർത്തിയായാൽ കണ്ണൂർ - ഡൽഹി സർവീസ് പുനരാരംഭിക്കും. വിമാനത്താവളത്തിന്റെ തുടക്കത്തിൽ ആഴ്ചയിൽ 3 ദിവസമായിരുന്നു എയർ ഇന്ത്യ കണ്ണൂരിനും ഡൽഹിക്കും ഇടയിൽ സർവീസ് നടത്തിയിരുന്നത്. പിന്നീട് അത് പ്രതിദിന സർവീസ് ആയി ഉയർത്തി. കോവിഡിനെ തുടർന്ന് ആഴ്ചയിൽ 4 ദിവസമായി ചുരുക്കിയ സർവീസ് അടുത്തിടെ 6 ദിവസമായി മാറ്റിയിരുന്നു. ആഴ്ചയിൽ 3 ദിവസം കോഴിക്കോട് വഴി യായിരുന്നു സർവീസ്. കഴിഞ്ഞ ഒക്ടോബർ വരെ കണ്ണൂർ മസ്കറ്റ് സെക്ടറിലും എയർ ഇന്ത്യ സർവീസ് നടത്തിയിരുന്നു. കഴിഞ്ഞ വർഷം കണ്ണുരിൽ നിന്ന് വൈഡ് ബോഡി സർ വീസ് തുടങ്ങാനായി ടിക്കറ്റ് ബുക്കിങ്ങും എയർ ഇന്ത്യ നടത്തിയിരുന്നു. മുൻപും താൽക്കാലികമായി ഒരു മാസത്തേക്ക് കണ്ണൂർ ഡൽഹി സെക്ടറിൽ എയർ ഇന്ത്യ സർവീസ് താൽക്കാലികമായി അവസാനിപ്പിച്ചിരുന്നു. സമ്മർ ഷെഡ്യൂളിൽ രാജ്യാ ന്തര സെക്ടറിലും എയർ ഇന്ത്യ സർവീസ് തുടങ്ങാൻ സാധ്യതയുണ്ട്

## Article Content

**മട്ടന്നൂർ: **കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ സർവീസും താത്കാലികമായി അവസാനിപ്പിച്ച് എയർ ഇന്ത്യ. കണ്ണൂർ ഡൽഹി സെക്ടറിലായി രുന്നു കണ്ണൂരിൽ നിന്ന് എയർ ഇന്ത്യ ആഴ്ചയിൽ 5 ദിവസം സർവീസ് നടത്തിയിരുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് അവസാന സർവീസ് നടത്തിയത്. എയർ ഇന്ത്യ, എയർ ഏഷ്യ എയർ വിസ്താര തുടങ്ങിയ കമ്പനികളുമായുള്ള ലയന നടപടികളുമായി ബന്ധപ്പെ ട്ടാണ് സർവീസ് താൽക്കാലികമായി നിർത്തിയത്. ലയന നടപടി കൾ പൂർത്തിയായാൽ കണ്ണൂർ - ഡൽഹി സർവീസ് പുനരാരംഭിക്കും. വിമാനത്താവളത്തിന്റെ തുടക്കത്തിൽ ആഴ്ചയിൽ 3 ദിവസമായിരുന്നു എയർ ഇന്ത്യ കണ്ണൂരിനും ഡൽഹിക്കും ഇടയിൽ സർവീസ് നടത്തിയിരുന്നത്. പിന്നീട് അത് പ്രതിദിന സർവീസ് ആയി ഉയർത്തി. കോവിഡിനെ തുടർന്ന് ആഴ്ചയിൽ 4 ദിവസമായി ചുരുക്കിയ സർവീസ് അടുത്തിടെ 6 ദിവസമായി മാറ്റിയിരുന്നു. ആഴ്ചയിൽ 3 ദിവസം കോഴിക്കോട് വഴി യായിരുന്നു സർവീസ്. കഴിഞ്ഞ ഒക്ടോബർ വരെ കണ്ണൂർ മസ്കറ്റ് സെക്ടറിലും എയർ ഇന്ത്യ സർവീസ് നടത്തിയിരുന്നു. കഴിഞ്ഞ വർഷം കണ്ണുരിൽ നിന്ന് വൈഡ് ബോഡി സർ വീസ് തുടങ്ങാനായി ടിക്കറ്റ് ബുക്കിങ്ങും എയർ ഇന്ത്യ നടത്തിയിരുന്നു. മുൻപും താൽക്കാലികമായി ഒരു മാസത്തേക്ക് കണ്ണൂർ ഡൽഹി സെക്ടറിൽ എയർ ഇന്ത്യ സർവീസ് താൽക്കാലികമായി അവസാനിപ്പിച്ചിരുന്നു. സമ്മർ ഷെഡ്യൂളിൽ രാജ്യാ ന്തര സെക്ടറിലും എയർ ഇന്ത്യ സർവീസ് തുടങ്ങാൻ സാധ്യതയുണ്ട്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98149/air-india-has-temporarily-suspended-all-services-from-kannur)