---
title: "പേരാവൂരിന് അഭിമാനമായി ആർച്ചറി താരങ്ങൾ; ദേശീയ മത്സരത്തിലേക്ക് സെലക്ഷൻ നേടിയത് 12 പേർ"
english_title: "  Twelve students were selected for the national competition"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/9816/twelve-students-were-selected-for-the-national-competition"
published_at: "2021-11-10T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618b5fa62c1e5_PicsArt_11-10-11.27.27.jpg"
keywords: []
---

# പേരാവൂരിന് അഭിമാനമായി ആർച്ചറി താരങ്ങൾ; ദേശീയ മത്സരത്തിലേക്ക് സെലക്ഷൻ നേടിയത് 12 പേർ

> **Lead Summary:**  പേരാവൂർ:കോതമംഗലം എംഎ കോളേജിൽ നടന്ന സംസ്ഥാന സബ് ജൂനിയർ ആർച്ചറി സെലക്ഷൻ ട്രയൽസിൽ തൊണ്ടിയിൽ സാന്ത്വനം സ്പോർട്സ് ക്ലബ്ബിൽ നിന്ന് 12പേർക്ക് ദേശീയ മത്സരത്തിൽ സെലക്ഷൻ ലഭിച്ചു.നവംബർ 21 മുതൽ 30വരെ അമരാവതിയിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിലേക്ക് സെലക്ഷൻ നേടിയ 24 പേരിൽ 12പേർ പേരാവൂരിൽ നിന്നുള്ളവരാണ്.

## Article Content

 പേരാവൂർ:കോതമംഗലം എംഎ കോളേജിൽ നടന്ന സംസ്ഥാന സബ് ജൂനിയർ ആർച്ചറി സെലക്ഷൻ ട്രയൽസിൽ തൊണ്ടിയിൽ സാന്ത്വനം സ്പോർട്സ് ക്ലബ്ബിൽ നിന്ന് 12പേർക്ക് ദേശീയ മത്സരത്തിൽ സെലക്ഷൻ ലഭിച്ചു.നവംബർ 21 മുതൽ 30വരെ അമരാവതിയിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിലേക്ക് സെലക്ഷൻ നേടിയ 24 പേരിൽ 12പേർ പേരാവൂരിൽ നിന്നുള്ളവരാണ്.

നേട്ടത്തിൽ അഭിമാനിക്കുന്നതായി പരിശീലനത്തിന് നേതൃത്വം നൽകുന്ന തങ്കച്ചൻ കോക്കാട്ട് പറഞ്ഞു. ഇന്ത്യൻ റൗണ്ട് ഗേൾസ് വിഭാഗത്തിൽ ശ്രീരുദ്ര വിനോദ് ഗോൾഡ്, റിയ മാത്യു വെള്ളി,ആർച്ച രാജൻ 4th ,റികർവ്വ് റൗണ്ട് ബോയ്സ് വിഭാഗത്തിൽ റിമൽ മാത്യു ഗോൾഡ്, സോനു വി വെള്ളി, കോമ്പൗണ്ട് റൗണ്ട് ബോയ്സ് വിഭാഗത്തിൽ സായന്ത് രാജീവ് ഗോൾഡ്, റോബിൻ ഷൈജൻ വെള്ളി, അനശ്വിൻ മനോജ് വെങ്കലം, കോമ്പൗണ്ട് റൗണ്ട് ഗേൾസ് വിഭാഗത്തിൽ സർഗ്ഗ എ വെള്ളി, ജിബിൽന ജെയിംസ് 4th,ഇന്ത്യൻ റൗണ്ട് ബോയ്സ് വിഭാഗത്തിൽ ബിബിൻ എം ജെ ഗോൾഡ്,അനുജിത് എം 4th എന്നിവരാണ് ദേശീയ മത്സരത്തിലേക്ക് സെലക്ഷൻ നേടി പേരാവൂരിന്റെ യശ്ശസുയർത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/9816/twelve-students-were-selected-for-the-national-competition)