---
title: "പ്രമുഖ ഹാസ്യതാരം മയിൽസാമി അന്തരിച്ചു. "
english_title: "Noted comedian Mailsamy passed away."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98161/noted-comedian-mailsamy-passed-away"
published_at: "2023-02-19T13:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f1da43d8eef_Xfghj.jpg"
keywords: []
---

# പ്രമുഖ ഹാസ്യതാരം മയിൽസാമി അന്തരിച്ചു. 

> **Lead Summary:** പ്രമുഖ ഹാസ്യതാരം മയിൽസാമി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം.

## Article Content

പ്രമുഖ ഹാസ്യതാരം മയിൽസാമി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം.

നടന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് തെന്നിന്ത്യൻ സിനിമാലോകം. കെ . ഭാഗ്യരാജ് സംവിധാനം ചെയ്ത ധവനി കിനാവുകൾ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തുന്നത്. ചിത്രത്തിൽ ചെറിയ വേഷമായിരുന്നു എങ്കിലും പിന്നീട് നിരവധി അവസരങ്ങൾ നടനെ തേടി എത്തി. വസീഗര, ഗില്ലി, ഗിരി, ഉത്തമപുത്രന്‍, വീരം, കാഞ്ചന, കണ്‍കളെ കൈത് സെയ് തുടങ്ങിയവയാണ് അഭിനയിച്ചവയില്‍ ഏറ്റവും ശ്രദ്ധേയ ചിത്രങ്ങള്‍. ഇതില്‍ കണ്‍കളെ കൈത് സെയ് എന്ന ചിത്രത്തിലെ അഭിനയത്തിന് തമിഴ് സര്‍ക്കാരിന്‍റെ മികച്ച ഹാസ്യതാരത്തിനുള്ള പുരസ്കാരം ലഭിച്ചു. മിനിസ്ക്രീനിലും സജീവമായിരുന്നു . സ്റ്റാൻഡ്-അപ്പ് കോമേഡിയൻ, ടിവി അവതാരകൻ, തിയേറ്റർ ആർട്ടിസ്റ്റ് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനായിരുന്നു.'നെഞ്ചുകു നീതി', 'വീട്ട് വിശേഷങ്ങൾ', 'ദി ലെജൻഡ്' എന്നിവയാണ് അടുത്തിടെ അഭിനയിച്ച ചിത്രങ്ങൾ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98161/noted-comedian-mailsamy-passed-away)