---
title: "കടൽത്തീരത്ത് ഫോട്ടോ എടുക്കുന്നതിനിടെ തിരയിൽപ്പെട്ട അമ്മയേയും ആറുവയസുള്ള കുട്ടി​യെയും ലൈഫ്ഗാർഡ് രക്ഷപ്പെടുത്തി​."
english_title: "A lifeguard rescued a mother and a six-year-old child who were being searched while taking photographs on the beach."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98164/a-lifeguard-rescued-a-mother-and-a-six-year-old-child-who-were-being-searched-while-taking-photographs-on-the-beach"
published_at: "2023-02-19T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f1df19aeda3_sdfsdgh.jpg"
keywords: []
---

# കടൽത്തീരത്ത് ഫോട്ടോ എടുക്കുന്നതിനിടെ തിരയിൽപ്പെട്ട അമ്മയേയും ആറുവയസുള്ള കുട്ടി​യെയും ലൈഫ്ഗാർഡ് രക്ഷപ്പെടുത്തി​.

> **Lead Summary:** കടൽത്തീരത്ത് ഫോട്ടോ എടുക്കുന്നതിനിടെ തിരയിൽപ്പെട്ട അസാം സ്വദേശികളായ അമ്മയേയും ആറുവയസുള്ള കുട്ടി​യെയും ലൈഫ്ഗാർഡ് രക്ഷപ്പെടുത്തി​. ആലപ്പുഴ ബീച്ചിൽ ഫോട്ടോ എടുക്കുന്നതിനിടെയാണ് അമ്മയും കുഞ്ഞും തിരയിൽപ്പെട്ട് കടലിലേക്ക് ഒഴുകിപ്പോയത്. ഇന്നലെ വൈകിട്ട് 5.45 ഓടെ കടൽപ്പാലത്തിന് വടക്ക് ഭാഗത്തായിരുന്നു അപകടം.

## Article Content

കടൽത്തീരത്ത് ഫോട്ടോ എടുക്കുന്നതിനിടെ തിരയിൽപ്പെട്ട അസാം സ്വദേശികളായ അമ്മയേയും ആറുവയസുള്ള കുട്ടി​യെയും ലൈഫ്ഗാർഡ് രക്ഷപ്പെടുത്തി​. ആലപ്പുഴ ബീച്ചിൽ ഫോട്ടോ എടുക്കുന്നതിനിടെയാണ് അമ്മയും കുഞ്ഞും തിരയിൽപ്പെട്ട് കടലിലേക്ക് ഒഴുകിപ്പോയത്. ഇന്നലെ വൈകിട്ട് 5.45 ഓടെ കടൽപ്പാലത്തിന് വടക്ക് ഭാഗത്തായിരുന്നു അപകടം.

ഭർത്താവിന്റെ കാമറയ്ക്ക് മുന്നിൽ പോസ് ചെയ്യുന്നതിനിടെയാണ് യുവതി​യും കുട്ടി​യും അപ്രതീക്ഷിതമായി​ എത്തിയ കൂറ്റൻ തിരമാലയിൽപ്പെട്ട് പോയത്. കുട്ടിയാണ് ആദ്യം തിരയിൽപ്പെട്ട് കടലിലേക്ക് ഒഴുകിപ്പോയത്. കുഞ്ഞിനെ രക്ഷിക്കാനായി ശ്രമിക്കുന്നതിനിടെയാണ് അമ്മയും തിരയിൽപ്പെട്ട് തീരത്തു നിന്നും 20 മീറ്ററോളം ദൂരത്തേക്ക് ഒഴുകി​പ്പോയത്. അപകടത്തിൽപ്പെട്ട അമ്മയെയും കുഞ്ഞിനെയും ലൈഫ്ഗാർഡ് അനിൽകുമാറാണ് കടലിലേക്ക് ചാടി രക്ഷപ്പെടുത്തിയത്. ലൈഫ് ഗാർഡുകളായ ഷിബു, സന്തോഷ്, ബിജു ചാക്കോ എന്നി​വരോടൊപ്പം ഭർത്താവും സഹായത്തി​നെത്തി​. ഇരുവർക്കും കാര്യമായ പരിക്ക് ഏറ്റിട്ടില്ലായിരുന്നു. അപ്രതീക്ഷിതമായുണ്ടായ അപകടത്തിൽ ഭയന്ന അമ്മയും കുട്ടി​യും കുറേ സമയം ബീച്ചിൽ ഇരുന്ന ശേഷമാണ് തിരികെ പോയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98164/a-lifeguard-rescued-a-mother-and-a-six-year-old-child-who-were-being-searched-while-taking-photographs-on-the-beach)