---
title: "മദ്യപിച്ച് ലക്കുക്കെട്ട പാപ്പാന്‍ നിലത്തു വീഴാതിരിക്കാന്‍ പിടിച്ചത് ആനയുടെ കൊമ്പില്‍. "
english_title: "Drunken Lakkutta, Papan grabbed the elephant's horn to keep him from falling to the ground."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98168/drunken-lakkutta-papan-grabbed-the-elephants-horn-to-keep-him-from-falling-to-the-ground"
published_at: "2023-02-19T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f1e35aca781_sdff.jpg"
keywords: []
---

# മദ്യപിച്ച് ലക്കുക്കെട്ട പാപ്പാന്‍ നിലത്തു വീഴാതിരിക്കാന്‍ പിടിച്ചത് ആനയുടെ കൊമ്പില്‍. 

> **Lead Summary:** **തൃശൂര്‍: **മദ്യപിച്ച് ലക്കുക്കെട്ട പാപ്പാന്‍ നിലത്തു വീഴാതിരിക്കാന്‍ പിടിച്ചത് ആനയുടെ കൊമ്പില്‍. തോട്ടിയെടുത്ത് നില്‍ക്കാന്‍ കഴിയാതെനിന്ന് ‘ആടി’യ പാപ്പാന് സംഘാടകര്‍ കസേരയിട്ടു നല്‍കി. തൃശൂര്‍ െപരുമ്പിലാവ് പൊറവൂര്‍ ശിവക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷത്തിനിടെയായിരുന്നു സംഭവം.

## Article Content

**തൃശൂര്‍: **മദ്യപിച്ച് ലക്കുക്കെട്ട പാപ്പാന്‍ നിലത്തു വീഴാതിരിക്കാന്‍ പിടിച്ചത് ആനയുടെ കൊമ്പില്‍. തോട്ടിയെടുത്ത് നില്‍ക്കാന്‍ കഴിയാതെനിന്ന് ‘ആടി’യ പാപ്പാന് സംഘാടകര്‍ കസേരയിട്ടു നല്‍കി. തൃശൂര്‍ െപരുമ്പിലാവ് പൊറവൂര്‍ ശിവക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷത്തിനിടെയായിരുന്നു സംഭവം.

ഉച്ചയൂണിന് പോയപ്പോള്‍ സമീപത്തെ ബാറില്‍നിന്നു പാപ്പാന്‍ മദ്യപിച്ചു. അമിതമായി മദ്യപിച്ചതോടെ കാൽ നിലത്തുറയ്ക്കാതെയായി. ആനയുടെ കൊമ്പില്‍ പിടിച്ചാടുന്ന പാപ്പാനെ കണ്ട് സംഘാടകരും ഞെട്ടി. ആനയാകട്ടെ പാപ്പാന്‍ ‘ഇടഞ്ഞു’നില്‍ക്കുമ്പോഴും ശാന്തനായിരുന്നു. പാപ്പാന്‍ ‘വീഴാ’തിരിക്കാന്‍ ഏറെ പണിപ്പെട്ടാണ് സംഘാടകര്‍ എഴുന്നള്ളിപ്പിന്റെ സമയം കഴിച്ചുകൂട്ടിയത്. പിന്നീട് മറ്റൊരു പാപ്പാനെ കൊണ്ടുവന്ന് ആനയെ തിരിച്ചു കൊണ്ടുപോയി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98168/drunken-lakkutta-papan-grabbed-the-elephants-horn-to-keep-him-from-falling-to-the-ground)