---
title: "മാവോയിസ്റ്റ് നേതാക്കളെ തലശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു"
english_title: "The Maoist leaders were produced in the Thalassery court "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/9824/the-maoist-leaders-thalassery-court"
published_at: "2021-11-10T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618b649d1aca8_PicsArt_11-10-11.50.18.jpg"
keywords: []
---

# മാവോയിസ്റ്റ് നേതാക്കളെ തലശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

> **Lead Summary:**  കേളകം: വയനാട്ടിൽ ഇന്നലെ അറസ്റ്റിലായ മാവോയിസ്റ്റ് നേതാക്കളായ ബി ജി കൃഷ്ണമൂർത്തി, സാവിത്രി എന്നിവരെ തലശ്ശേരി കോടതിയിൽ ഹാജരാക്കി. തലശ്ശേരിയിലെ ജില്ലാ കോടതിയിലാണ് ഹാജരാക്കിയത്.

## Article Content

 കേളകം: വയനാട്ടിൽ ഇന്നലെ അറസ്റ്റിലായ മാവോയിസ്റ്റ് നേതാക്കളായ ബി ജി കൃഷ്ണമൂർത്തി, സാവിത്രി എന്നിവരെ തലശ്ശേരി കോടതിയിൽ ഹാജരാക്കി. തലശ്ശേരിയിലെ ജില്ലാ കോടതിയിലാണ് ഹാജരാക്കിയത്.

2017 ൽ കരിക്കോട്ടക്കരി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കൃഷ്ണമൂർത്തി പ്രതിയായിട്ടുള്ളത്. സാവിത്രിക്ക് എതിരെ 6 കേസുകളാണ് കണ്ണൂരിൽ പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ അഞ്ചു കേസുകൾ കേളകം പോലീസ് സ്റ്റേഷനിലും ഒരെണ്ണം ആറളം പോലീസ് സ്റ്റേഷനിലുമാണ്. മാവോയിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കൽ, അനധികൃതമായി സംഘംചേരൽ, നിയമവിരുദ്ധമായി ആയുധങ്ങൾ കൈവശം വെക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്.

കേസ് കോടതി ഡിസംബർ ഒമ്പതാം തീയതി വീണ്ടും പരിഗണിക്കും. തുടർന്ന് പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/9824/the-maoist-leaders-thalassery-court)