---
title: "പുഴയില്‍ കുളിക്കാനിറങ്ങിയ പതിനേഴ് വയസുകാരന്‍ മുങ്ങിമരിച്ചു"
english_title: "Died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98270/died"
published_at: "2023-02-20T05:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f2b7dc4c5b5_Screenshot_20230220-052850_Facebook.jpg"
keywords: []
---

# പുഴയില്‍ കുളിക്കാനിറങ്ങിയ പതിനേഴ് വയസുകാരന്‍ മുങ്ങിമരിച്ചു

> **Lead Summary:** **ഇടുക്കി**: ഇടുക്കി മാങ്കുളം ആനക്കുളം വല്യപാറക്കുട്ടിയില്‍ പുഴയില്‍ വിനോദ സഞ്ചാരി മരിച്ചു. എറണാകുളം നെട്ടൂർ സ്വദേശിയായ അമിത് മാത്യു ആണ് മരിച്ചത്. 17 വയസായിരുന്നു. പുഴയില്‍ മുങ്ങിപ്പോയ അമിത്തിനെ അടിമാലിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

## Article Content

**ഇടുക്കി**: ഇടുക്കി മാങ്കുളം ആനക്കുളം വല്യപാറക്കുട്ടിയില്‍ പുഴയില്‍ വിനോദ സഞ്ചാരി മരിച്ചു. എറണാകുളം നെട്ടൂർ സ്വദേശിയായ അമിത് മാത്യു ആണ് മരിച്ചത്. 17 വയസായിരുന്നു. പുഴയില്‍ മുങ്ങിപ്പോയ അമിത്തിനെ അടിമാലിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതേസമയം, പത്തനംതിട്ട ആറന്മുളയിൽ പമ്പയാറ്റിൽ ഒഴുക്കിൽപ്പെട്ട മൂന്നാമത്തെ ആളുടെ മൃതദേഹവും കിട്ടി. ചെട്ടികുളങ്ങര സ്വദേശി എബിൻ മാത്യുവിന്‍റെ മൃതദേഹം ഇന്ന് രാവിലെയാണ് സ്കൂബാ ടീം കണ്ടെത്തിയത്. അപകടത്തിൽ മരിച്ച മെറിന്റെയും മെഫിന്റെയും മൃതദേഹങ്ങൾ ഇന്നലെ തന്നെ കിട്ടിയിരുന്നു. ഇരുവരും സഹോദരങ്ങളാണ്. ഇരുവരുടെയും മൃതദേഹം ലഭിച്ച സ്ഥലത്ത് നിന്ന് 10 മീറ്റർ മാറിയാണ് എബിൻ മാത്യുവിന്‍റെ മൃതദേഹം  കണ്ടെത്തിയത്. 30 അടിയോളം ആഴമുള്ള സ്ഥലത്താണ് മൂന്ന് പേരും അകപ്പെട്ടത്. രാവിലെ സ്കൂബാ ടീം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98270/died)