---
title: "രണ്ടായിരത്തി ഇരുപത്തിനാലിലും നരേന്ദ്രമോദി തന്നെ അധികാരത്തിൽ വരും - അഡ്വ. നോബിൾ മാത്യു "
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98272/iritty"
published_at: "2023-02-20T05:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f2b9e70b757_FB_IMG_1676851598469.jpg"
keywords: []
---

# രണ്ടായിരത്തി ഇരുപത്തിനാലിലും നരേന്ദ്രമോദി തന്നെ അധികാരത്തിൽ വരും - അഡ്വ. നോബിൾ മാത്യു 

> **Lead Summary:**  **ഇരിട്ടി**: രാഹുൽഗാന്ധി താടിവെച്ചാലും താടിവടിച്ചാലും തലകുത്തി നിന്നാലും രണ്ടായിരത്തി ഇരുപത്തിനാലിലെ തിരഞ്ഞെടുപ്പിൽ നരേന്ദ്രമോദി മുന്നൂറ്റി അറുപതിലധികം സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്ന് ബി ജെ പി ന്യൂനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. നോബിൾ മാത്യു. ഇരിട്ടി മാരാർജി മന്ദിരത്തിൽ നടന്ന ഭാരതീയ ന്യൂനപക്ഷ മോർച്ച ജില്ലാ കമ്മിറ്റി യോഗം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നോബിൾ മാത്യു.

## Article Content

 **ഇരിട്ടി**: രാഹുൽഗാന്ധി താടിവെച്ചാലും താടിവടിച്ചാലും തലകുത്തി നിന്നാലും രണ്ടായിരത്തി ഇരുപത്തിനാലിലെ തിരഞ്ഞെടുപ്പിൽ നരേന്ദ്രമോദി മുന്നൂറ്റി അറുപതിലധികം സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്ന് ബി ജെ പി ന്യൂനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. നോബിൾ മാത്യു. ഇരിട്ടി മാരാർജി മന്ദിരത്തിൽ നടന്ന ഭാരതീയ ന്യൂനപക്ഷ മോർച്ച ജില്ലാ കമ്മിറ്റി യോഗം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നോബിൾ മാത്യു.

ഇന്ന് അഖിലേന്ത്യ തലത്തിൽ ഡി വൈ എഫ് ഐ യെക്കാളും അംഗത്വമുള്ള സംഘടനയാണ് ന്യൂനപക്ഷ മോർച്ച. ഇനി അത് കോൺഗ്രസ്സിനേക്കാളും അംഗസംഖ്യയുള്ള സംഘടനയായി മാറാൻ പോകുന്ന സാഹചര്യമാണ് ഇന്ന് ഇന്ത്യയിലുള്ളതെന്നും എന്തിലും അഴിമതി നിറഞ്ഞ സർക്കാരിൽ നിന്നും മാറി അഴിമതി രഹിത ഭരണമാണ് ഒന്പത് വർഷമായി ഇന്ത്യയിൽ നരേന്ദ്രമോദി നടത്തിക്കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് അരുൺ തോമസ് അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. മുഹമ്മദ് റിഷാദ് മുഖ്യ ഭാഷണം നടത്തി. ബി ജെ പി ജില്ലാ ജനറൽ സിക്രട്ടറി എം.ആർ. സുരേഷ് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നിർവഹിച്ചു. ന്യൂനപക്ഷമോർച്ച ജില്ലാ ജന.സിക്രട്ടറി ജോസ് എവൺ, ജില്ലാ ജനറൽ സിക്രട്ടറി ബെന്നി അഗസ്റ്റിൻ, ജില്ലാ സിക്രട്ടറി മുംതാസ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98272/iritty)