---
title: "ആറളം പുനരധിവാസ മേഖലയിൽ പെൺകുട്ടികൾക്ക് കരാട്ടേ പരിശീലനം"
english_title: "Aralam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98286/aralam"
published_at: "2023-02-20T09:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f2f1a6e0c85_IMG-20230220-WA0013.jpg"
keywords: []
---

# ആറളം പുനരധിവാസ മേഖലയിൽ പെൺകുട്ടികൾക്ക് കരാട്ടേ പരിശീലനം

> **Lead Summary:** **ആറളം **: കണ്ണൂർ കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ പ്രവർത്തിക്കുന്ന ആറളം പട്ടിക വർഗ്ഗ പ്രത്യേക പദ്ധതിയുടെ ഭാഗമായി 12 നും 18 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്ക് കരാട്ടേ പരിശീലനം നൽകുന്ന പദ്ധതിക്ക് തുടക്കമായി. ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് പരിശീലനം ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ഡോ.എം. സുർജിത്ത് മുഖ്യാതിഥിയായി പങ്കെടുത്തു. വാർഡ് മെമ്പർ മിനി ദിനേശൻ അധ്യക്ഷത വഹിച്ചു.

## Article Content

**ആറളം **: കണ്ണൂർ കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ പ്രവർത്തിക്കുന്ന ആറളം പട്ടിക വർഗ്ഗ പ്രത്യേക പദ്ധതിയുടെ ഭാഗമായി 12 നും 18 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്ക് കരാട്ടേ പരിശീലനം നൽകുന്ന പദ്ധതിക്ക് തുടക്കമായി. ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് പരിശീലനം ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ഡോ.എം. സുർജിത്ത് മുഖ്യാതിഥിയായി പങ്കെടുത്തു. വാർഡ് മെമ്പർ മിനി ദിനേശൻ അധ്യക്ഷത വഹിച്ചു.

പുനരധിവാസ മേഖലയിലെ 7, 9, 10 ബ്ലോക്കുകളിലെ തിരഞ്ഞെടുത്ത 40 കുട്ടികൾക്ക് 30 ദിവസം നീണ്ടുനിൽക്കുന്ന പരിശീലനമാണ് നൽകുക . കരാട്ടേയിൽ 5th ഡാൻ ബ്ലാക്ക് ബെൽട്ട് നേടിയ റെൻഷി ദീപേഷ് പി .വി യാണ് പരിശീലകൻ. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസ്സിമോൾ വാഴപ്പള്ളിൽ ,സ്പെഷൽ പ്രോജക്ട് കോർഡിനേറ്റർ പി. സനൂപ്, ഊരുമൂപ്പൻ ചെമ്മരൻ , ആനിമേറ്റർ മിനി. പി.ആർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98286/aralam)