---
title: "കണ്ണൂരിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടാനുള്ള സാധ്യതയെ തുടർന്ന് ഏഴ് പേർ കരുതൽ തടങ്കലിൽ"
english_title: "Chief Minister Pinarayi Vijayan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/98314/chief-minister-pinarayi-vijayan"
published_at: "2023-02-20T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f30caee85f5_Picsart_23-02-20_11-17-20-457.jpg"
keywords: []
---

# കണ്ണൂരിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടാനുള്ള സാധ്യതയെ തുടർന്ന് ഏഴ് പേർ കരുതൽ തടങ്കലിൽ

> **Lead Summary:** **കണ്ണൂർ**: കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി കാട്ടാനുള്ള സാധ്യതയെ തുടർന്ന് ഏഴ് പേർ കരുതൽ തടങ്കലിൽ.

## Article Content

**കണ്ണൂർ**: കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി കാട്ടാനുള്ള സാധ്യതയെ തുടർന്ന് ഏഴ് പേർ കരുതൽ തടങ്കലിൽ.

കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി കാട്ടാനുള്ള സാധ്യതയെ തുടർന്ന് കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലും പയ്യന്നൂരും കരുതൽ അറസ്റ്റ് യൂത്ത് കോൺഗ്രസ് കേരള സംസ്ഥാന കമ്മറ്റി അംഗം രാഹുൽ ദാമോദരൻ, പ്രവർത്തകരായ സി കെ സുരാജ്, എസ്.ഇർഷാദ്, കെ വി സുരാഗ്, മുരളി പൂക്കോത്ത് എന്നിവരെയാണ് തളിപ്പറമ്പ് പോലീസ് കരുതൽ തടങ്കലിലാക്കിയത്.

  പയ്യന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ യൂത്ത് കോൺഗ്രസ് നേതാക്കളായ ആകാശ്, ഭരത് എന്നിവരെയും തടങ്കലിലാക്കി മുഖ്യമന്ത്രി കാസർകോട്ടേക്ക് കാർ മാർഗ്ഗം യാത്ര തിരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/98314/chief-minister-pinarayi-vijayan)